16 November Friday

വായന മത്സരം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018

ലൈബ്രറി കൗൺസിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണേത്താടെ സംഘടിപ്പിക്കുന്ന ഹൈസ്കൂൾ വിദ്യാർഥികളുടെ വായന മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നു.

കണ്ണൂർ
ലൈബ്രറി കൗൺസിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണേത്താടെ സംഘടിപ്പിക്കുന്ന ഹൈസ്കൂൾ വിദ്യാർഥികളുടെ വായന മത്സരം തുടങ്ങി. ജില്ലാതല ഉദ്ഘാടനം ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു അധ്യക്ഷനായി. പയ്യന്നൂർ കുഞ്ഞിരാമൻ വായന സന്ദേശം നൽകി. കോർപറേഷൻ കൗൺസിലർമാരായ എം പി അനിൽകുമാർ, കെ പ്രമോദ്, ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് എം മോഹനൻ, വൈക്കത്ത് നാരായണൻ, എ പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. എം ബാലൻ സ്വാഗതവും എം ടി സുധീന്ദ്രൻ നന്ദിയും പറഞ്ഞു. എം കെ ഷെർളി മത്സരം നിയന്ത്രിച്ചു. കണ്ണോത്തുംചാൽ ശ്രീനാരായണ ലൈബ്രറിയുടെ സഹകരണേത്താടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ മുഴുവൻ ഹൈസ്കൂളിലും മത്സരം നടന്നു. തെരഞ്ഞെടുത്ത മൂന്ന് വിദ്യാർഥികളെ വീതം പങ്കെടുപ്പിച്ചുള്ള താലൂക്ക്  മത്സരം ആഗസ്ത് അഞ്ചിന് നടക്കും
 
പ്രധാന വാർത്തകൾ
Top