21 November Wednesday

വിമാനത്താവളത്തിൽ ജോലി വാഗ‌്ദാനം ചെയ‌്ത‌് ലക്ഷങ്ങൾ തട്ടിയ യുവാവ‌് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018
കണ്ണൂർ
നിർദിഷ്ട കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ‌്ദാനം ചെയ‌്ത‌് ലക്ഷങ്ങൾ തട്ടിയ യുവാവ‌് പിടിയിലായി. ചെറുകുന്ന‌് ആയിരംതെങ്ങിലെ മടത്തിപറമ്പിൽ ജിജേഷ‌ി(35)നെയാണ‌് കണ്ണൂർ ടൗൺപൊലീസ‌് അറസ‌്റ്റ‌് ചെയ‌്തത‌്. കണ്ണൂർ മത്സ്യമാർക്കറ്റിൽ കച്ചവടക്കാരനായ അത്താഴകുന്നിലെ മുഹമ്മദ‌് ഹനീസ‌് നൽകിയ പരാതിയിലാണ‌് നടപടി. 
മത്സ്യംവാങ്ങാൻ മാർക്കറ്റിൽ എത്തുന്ന ജിജേഷ‌്  വിമാനത്താവളത്തിൽ എൻജിനിയറാണെന്ന‌് പരിചയപ്പെടുത്തി ഹനീസുമായി   സൗഹൃദമുണ്ടാക്കി മൂന്ന‌് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഹനീസിന് കണ്ണൂർ വിമാനത്താവളത്തിൽ സ‌്റ്റോർ കീപ്പറായും  ഭാര്യക്ക‌്  റിസെപ‌്ഷനിസ‌്റ്റ‌ായും  പിതാവിന‌് കഫ‌്റ്റീരിയയിലും ജോലി വാഗ‌്ദാനം ചെയ‌്തു കബളിപ്പിച്ചു.  പരാതിയെ തുടർന്ന‌്  കണ്ണൂർ ടൗൺ എസ‌്ഐ ശ്രീജിത്ത‌് കൊടേരി ഉദ്യോഗാർഥി എന്ന നിലയിൽ ജിജേഷിനെ ബന്ധപ്പെട്ടു. ജെറ്റ‌് എയർവേയ‌്സിൽ അക്കൗണ്ടന്റായി ജോലി നൽകാമെന്നായിരുന്നു എസ‌്ഐക്ക‌് ലഭിച്ച വാഗ‌്ദാനം.  ആവശ്യപ്പെട്ട പണം നൽകാനെന്ന വ്യാജേന ചെമ്പോട്ടി ബസാറിൽ ജിജേഷിനെ വിളിച്ചുവരുത്തിയാണ‌് പിടികൂടിയത‌്. സിവിൽ പൊലീസ‌് ഓഫീസർമാരായ ലിജേഷ‌്,  സ‌്നേഹേഷ‌്  എന്നിവരും പൊലീസ‌് സംഘത്തിലുണ്ടായിരുന്നു.   
നിർമാണത്തിലിരിക്കുന്ന വീടുകളിൽ പൂഴിയിറക്കി തരാമെന്ന‌് വാഗ‌്ദാനം നൽകിയും മറ്റും  നിരവധി തട്ടിപ്പുകൾ ഇയാൾ  നടത്തിയിട്ടുണ്ടെന്ന‌് പൊലീസ‌് പറഞ്ഞു.  ഇത്തരത്തിൽ  ഇയാൾ  5 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട‌്.  വളപട്ടണം, ചക്കരക്കല്ല‌്, കണ്ണപുരം, മട്ടന്നൂർ പൊലീസ‌് സ‌്റ്റേഷനുകളിൽ  കേസ‌ുമുണ്ട‌്.
പ്രധാന വാർത്തകൾ
Top