16 November Friday

പ്രതിഷേധത്തിരയിളക്കി കർഷകജാഥാ പ്രയാണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

ഒ വി നാരായണൻ നയിക്കുന്ന കർഷകസംഘം വടക്കൻ മേഖലാ ജാഥയ്‌ക്ക്‌ കാൽടെക്‌സിൽ നൽകിയ സ്വീകരണം.

 കണ്ണൂർ

കർഷകദ്രോഹനടപടികൾക്ക് താക്കീതായ കർഷകസംഘം ജാഥകൾക്ക് പ്രയാണകേന്ദ്രങ്ങളിൽ ഉജ്വല വരവേൽപ്പ്. കേന്ദ്രസർക്കാരിന്റെ വികലമായ കാർഷികനയം തിരുത്തണമെന്നാവശ്യപ്പെട്ട് ഒമ്പതിന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തുന്ന ധർണയുടെ പ്രചാരണാർഥമാണ‌് ജില്ലയിൽ രണ്ട് മേഖലാജാഥകളുടെ പര്യടനം. മൂന്നാംദിവസവും ജാഥകൾക്ക് വിവിധകേന്ദ്രങ്ങളിൽ വൻവരവേൽപ്പ് ലഭിച്ചു. മുദ്രാവാക്യം മുഴക്കിയും പടക്കംപൊട്ടിച്ചും ജാഥയെ വരവേൽക്കാൻ കർഷകസഞ്ചയം എത്തുന്നു. പ്രതികൂലകാലാവസ്ഥയിലും ആവേശം ചോരാത്ത വരവേൽപ്പാണ് ലഭിക്കുന്നത്. 
അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ രാജ്യത്താകെ സംഘടിപ്പിക്കുന്ന ജയിൽനിറയ്ക്കൽ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജില്ലയിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷകധർണ. മേഖലാ പ്രചാരണജാഥകൾ ഞായറാഴ്ച സമാപിക്കും. 
ജില്ലാ പ്രസിഡന്റ്‌ ഒ വി നാരായണൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ പാവന്നൂർ മൊട്ടയിൽനിന്നാരംഭിച്ച്‌ കൊവ്വപ്പുറത്ത്‌ സമാപിച്ചു. പാവന്നൂർമൊട്ടയിൽ കെ അച്യുതൻ സ്വാഗതം പറഞ്ഞു. കുടുവൻ ബാലകൃഷ്ണൻ അധ്യക്ഷനായി. ചട്ടുകപ്പാറയിൽ കെ കെ ഗോപാലൻ സ്വാഗതം പറഞ്ഞു. വി വി ബാലകൃഷ്ണൻ അധ്യക്ഷനായി. മയ്യിലിൽ പി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. സി കൃഷ്ണൻ അധ്യക്ഷനായി. മുല്ലക്കൊടിയിൽ പി പത്മനാഭൻ സ്വാഗതം പറഞ്ഞു. പി പി രമേശൻ അധ്യക്ഷനായി. കമ്പിൽ കെ പി നാരായണൻ സ്വാഗതം പറഞ്ഞു. കെ പി സജീവൻ അധ്യക്ഷനായി. കണ്ണാടിപ്പറമ്പിൽ ടി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഒ വി രാമചന്ദ്രൻ അധ്യക്ഷനായി. സൂപ്രണ്ട്ഗേറ്റിൽ പി മുകേഷ് സ്വാഗതം പറഞ്ഞു. കെ പവിത്രൻ അധ്യക്ഷനായി. 
കാൽടെക്സിൽ പി പി ഹരിദാസൻ സ്വാഗതം പറഞ്ഞു. ഇ രമേശൻ അധ്യക്ഷനായി.  വൻകുളത്തുവയലിൽ കെ രഞ‌്ജിത്‌ സ്വാഗതം പറഞ്ഞു. കുമ്മൻ ശേഖരൻ അധ്യക്ഷനായി. ഹൈവേ ജങ‌്ഷനിൽ പി  ഷൈന സ്വാഗതം പറഞ്ഞു. ടി രാമചന്ദ്രൻ അധ്യക്ഷനായി. പാപ്പിനിശേരി പഞ്ചായത്തിൽ എം രാജൻ സ്വാഗതം പറഞ്ഞു. എൻ ഉണ്ണിക്കണ്ണൻ അധ്യക്ഷനായി. മാങ്ങാട് സി പങ്കജാക്ഷൻ സ്വാഗതം പറഞ്ഞു. എൻ കുഞ്ഞപ്പ അധ്യക്ഷനായി. ഇരിണാവ് റോഡിൽ പി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. പി വി സുനിൽ കുമാർ അധ്യക്ഷനായി. 
കണ്ണപുരത്ത് എം ഗണേശൻ സ്വാഗതം പറഞ്ഞു. പി കെ ദിവാകരൻ അധ്യക്ഷനായി. കൊവ്വപ്പുറത്ത് സമാപനയോഗത്തിൽ വി വി നാരായണൻ സ്വാഗതം പറഞ്ഞു. കെ മോഹനൻ അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിൽ ലീഡർക്ക്‌ പുറമെ പി പി ദാമോദരൻ, കമലാ ശ്രീധരൻ, പി ശശിധരൻ, പുല്ലായിക്കൊടി ചന്ദ്രൻ, ടി എം ജോഷി എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി വത്സൻ പനോളി നയിക്കുന്ന തെക്കൻ മേഖലാ  ജാഥ കാവിൻമൂലയിൽനിന്നാരംഭിച്ച്‌ വള്ളിത്തോട്‌ സമാപിച്ചു. കാവിൻമൂലയിൽ കെ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. കെ സജീവൻ അധ്യക്ഷനായി. ചക്കരക്കല്ലിൽ എം കെ മോഹനൻ സ്വാഗതം പറഞ്ഞു. ടി കെ കൃഷ്ണൻ അധ്യക്ഷനായി. വലിയന്നൂരിൽ വി കെ പ്രേമൻ സ്വാഗതം പറഞ്ഞു. വി കുട്ടികൃഷ്ണൻ അധ്യക്ഷനായി. 
ഏച്ചൂരിൽ കെ വി പ്രജീഷ് സ്വാഗതം പറഞ്ഞു. വി ലക്ഷ്മണൻ അധ്യക്ഷനായി. ചാലോട് കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു. കെ മോഹനൻ അധ്യക്ഷനായി. കൊളപ്പയിൽ എ കെ മുകുന്ദൻ സ്വാഗതം പറഞ്ഞു. കെ മനോജ് അധ്യക്ഷനായി. മട്ടന്നൂരിൽ ബാലകൃഷ്ണൻ കൈപ്പച്ചേരി സ്വാഗതം പറഞ്ഞു. സി മനോജ് അധ്യക്ഷനായി. ഉരുവച്ചാലിൽ സുധീർകുമാർ സ്വാഗതം പറഞ്ഞു. സത്യകുമാർ അധ്യക്ഷനായി. 
തില്ലങ്കേരിയിൽ മോഹനൻ പെരിങ്ങാനം സ്വാഗതം പറഞ്ഞു. പി കെ രാജൻ അധ്യക്ഷനായി. ചാവശ്ശേരിയിൽ രവീന്ദ്രൻ മുണ്ടയാട് സ്വാഗതം പറഞ്ഞു. ജിനചന്ദ്രൻ അധ്യക്ഷനായി. ഇരിട്ടിയിൽ പി വിജയൻ സ്വാഗതം പറഞ്ഞു. സുനിൽ കുമാർ അധ്യക്ഷനായി. ഉളിക്കലിൽ കെ എ ദാസൻ സ്വാഗതം പറഞ്ഞു. ഡയസ് തോമസ് അധ്യക്ഷനായി. 
വള്ളിത്തോട് സമാപനയോഗത്തിൽ പി എൻ സുരേഷ് സ്വാഗതം പറഞ്ഞു. ജി അജികുമാർ അധ്യക്ഷനായി. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഒ കെ വാസു സംസാരിച്ചു. വിവിധകേന്ദ്രങ്ങളിൽ ലീഡർക്ക്‌ പുറമെ സി വി മാലിനി, കെ ശശിധരൻ, കെ ശ്രീധരൻ,എ വി ബാലൻ, അഡ്വ: കെ ജെ ജോസഫ് എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
Top