25 September Tuesday

നവകേരള ഭാഗ്യക്കുറി വിൽപനോദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
കണ്ണൂർ
പ്രളയദുരിതാശ്വാസത്തിനും കേരളത്തിന്റെ  പുനർനിർമിതിക്കുമായി സർക്കാർ ആരംഭിച്ച നവകേരള ഭാഗ്യക്കുറിയുടെ ജില്ലാതല വിൽപനോദ്ഘാടനം കണ്ണൂരിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിച്ചു. പിആർഡി ചേംബറിൽ നടന്ന ചടങ്ങിൽ ലോട്ടറി ഏജന്റുമാർക്ക് ടിക്കറ്റ് നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
 250 രൂപയാണ് ടിക്കറ്റ് വില. 90 പേർക്ക് ഒരു ലക്ഷം രൂപയും 1,00,800 പേർക്ക് 5,000 രൂപയുമാണ് സമ്മാനത്തുക. ഒക്ടോബർ മൂന്നിന് നറുക്കെടുക്കും. 90 ലക്ഷം ടിക്കറ്റ് അച്ചടിച്ചിട്ടുണ്ട്.
ചടങ്ങിൽ എഡിഎം ഇ മുഹമ്മദ് യൂസഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് കെ വി സുമേഷ്, ജില്ലാ ഭാഗ്യക്കുറി ഓഫീസർ അശോകൻ പാറക്കണ്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ഡി സുനിൽകുമാർ, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ സുജാത മലാൽ, വിവിധ സംഘടനാ നേതാക്കളായ സി പി രവീന്ദ്രൻ, ജിൻസ് മാത്യു, ടി നാരായണൻ, പി ചന്ദ്രൻ, വി ഉമേശൻ, പൂക്കോടൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top