20 September Thursday
യുദ്ധകാലാടിസ്ഥാനത്തിൽ ഫണ്ട‌് നൽകി പട്ടികവർഗക്ഷേമ വകുപ്പ‌്

പുഴയെടുത്ത തൂക്കുപാലത്തിന് പുനർജനി

സ്വന്തം ലേഖകൻUpdated: Saturday Aug 4, 2018

മൂന്നരദിവസംകൊണ്ട് പുനർനിർമിച്ച വളയഞ്ചാൽ തൂക്കുമരപ്പാലം

ഇരിട്ടി

ഉരുൾപൊട്ടലിൽ  തകർന്ന വളയഞ്ചാൽ തൂക്കുപാലം മൂന്നരദിവസംകൊണ്ട് പുനർനിർമിച്ച് ആറളം ഫാമിലെ ആദിവാസികൾ ദുരന്തമുഖത്തെ ഉയർത്തെഴുന്നേൽപ്പിന് പുത്തൻ മാതൃകയായി. മൂന്നര ദിവസത്തെ മുപ്പത് ആദിവാസി യുവാക്കളുടെ അക്ഷീണ പരിശ്രമത്തിലാണ് സുരക്ഷയോടെ സഞ്ചരിക്കാൻ  പാകത്തിൽ വളയഞ്ചാൽ തൂക്കുമരപ്പാലം ബലപ്പെടുത്തി  നവീകരിച്ചത്. ഫാം ആദിവാസി പുനരധിവാസമിഷൻ മേധാവി പി പി ഗിരീഷിന്റെ ഇടപെടലും ജില്ലാ പട്ടികവർഗക്ഷേമ വകുപ്പ‌് മുഖേന സർക്കാർ അതിവേഗത്തിൽ ലഭ്യമാക്കിയ രണ്ടുലക്ഷം രുപയുടെ സഹായവുമായപ്പോൾ   വികസന മുന്നേറ്റത്തിന്റെ പുതിയ ചരിത്രം പിറക്കുകയായിരുന്നു. 
പി കെ രാമചന്ദ്രൻ  കൺവീനറായ നിർമാണ കമ്മിറ്റി  വിശ്രമരഹിതമായി പ്രവർത്തിച്ചതുവഴി വെള്ളിയാഴ്ച ഉച്ചയോടെ ചീങ്കണ്ണിപ്പുഴക്ക് കുറുകെ വീണ്ടും പാലമായി . 
ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് ഉരുൾപൊട്ടൽ വളയഞ്ചാൽ പാലത്തിന്റെ നടുവൊടിച്ച് പുഴ പാലവുമായി കുത്തിയൊലിച്ചുപോയത്. നൂറോളം ആദിവാസി വിദ്യാർഥികളെ കേളകം മേഖലയിലെ  സ‌്കൂളുകളിൽ എത്തിക്കാൻ ടിആർഡിഎം വാടക ജീപ്പുകൾ ഏർപെടുത്തി. ഫാമിലേക്കുള്ള യാത്രക്കും പാലം തകർച്ച  പ്രതിസന്ധിയായി.  
പ്രധാന വാർത്തകൾ
Top