16 July Monday

രജതജൂബിലി ആഘോഷം 6ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018
കരിവെള്ളൂര്‍ > സെഞ്ച്വറി ഓണക്കുന്നിന്റെ രജതജൂബിലി ആഘോഷം ആറിന് വൈകിട്ട് ആറിന് സിനിമാതാരം അനൂപ്ചന്ദ്രന്‍  ഉദ്ഘാടനം ചെയ്യും. ചെറുകഥാകൃത്ത് അര്‍ഷാദ് ബത്തേരി മുഖ്യാതിഥിയാകും. സിനിമാതാരം അനശ്വര രാജനെ അനുമോദിക്കും. അത്താഴക്കുന്ന് സൌപര്‍ണിക കലാവേദിയുടെ നാടന്‍കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരം അരങ്ങേറും.
രജതജൂബിലി ആഘോഷത്തിന്റെ പ്രചാരണാര്‍ഥം ചിത്രകാരന്‍ ബാലന്‍ പാലായി ഓണക്കുന്നില്‍ തയ്യാറാക്കിയ പ്രചാരണശില്‍പം വ്യാഴാഴ്ച വൈകിട്ട് 5.30ന് കരിവെള്ളൂര്‍ മുരളി അനാഛാദനംചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ബൈക്ക് റാലി വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ക്ളബ് പരിസരത്തുനിന്ന് തുടങ്ങി ഓണക്കുന്നില്‍ സമാപിക്കും. 
ആഘോഷത്തിന്റെ ഭാഗമായി ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ 25 കുടുംബവായന സദസ് സംഘടിപ്പിക്കും. കണ്ണൂര്‍-കാസര്‍കോട് ജില്ലാതല ഷട്ടില്‍ ടൂര്‍ണമെന്റ് 13,14 തിയതികളില്‍ സെഞ്ച്വറി ഫ്ളഡ്ലിറ്റ് ഗ്രൌണ്ടില്‍ നടക്കും. 13ന് വൈകിട്ട് ആറിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍  പി കുഞ്ഞികൃഷ്ണന്‍,  ടി സൈനൂദ്ദീന്‍, കെ സുധാകരന്‍, എം രമേശന്‍, എ പി മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.  
പ്രധാന വാർത്തകൾ
Top