19 October Friday

ദുരിതാശ്വാസ സഹായം വായ‌്പയെടുത്ത‌്

സ്വന്തം ലേഖകൻUpdated: Monday Sep 3, 2018
മയ്യിൽ
വായ്പയെടുത്ത്‌ ദുരിതാശ്വാസ  നിധിയിലേക്ക്‌ സഹായം.  മാധ്യമങ്ങളിൽ പ്രളയ ദുരിതത്തിന്റെ ആഘാതം കണ്ടറിഞ്ഞപ്പോഴാണ്  പെരുമാച്ചേരിയിലെ ബേബി ജോണും കുടുംബവും ബാങ്കിൽനിന്നും വായ്പയെടുത്ത പതിനായിരം രൂപ  സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയത്‌.  വീടെന്ന സ്വപ‌്നം വർഷങ്ങളായി പാതിവഴിയിലാണെങ്കിലും തന്നേക്കാൾ ദുരിതം തിന്നുവർക്ക്‌ എന്തെങ്കിലും സഹായം നൽകണമെന്ന‌് തോന്നുകയായിരുന്നു. ചെങ്കൽ വണ്ടിയിൽ ലോഡിങ്‌ തൊഴിലാളിയാണ്‌ ബേബി ജോൺ.    വീട് നിർമാണംപാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നത് സാമ്പത്തിക പ്രതിസന്ധിയാലാണ‌്.  ഇൗ സാഹചര്യത്തിലും ബാങ്കിനെ സമീപിച്ച‌് പണം ലോണെടുത്താണ് സഹായം നൽകിയത്. ഇങ്ങനെ  സഹായം ചെയ്യണോ എന്ന  ചോദ്യത്തിന്  ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് സഹായിക്കുകയെന്നായിരുന്നു ഉത്തരം. ഭാര്യ പ്രഷീല. മക്കൾ  റോബിൻ, ആന്റണി തോമസ് എന്നിവരടങ്ങുന്നതാണ് കുടുംബം.തുക മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ  ബേബി ജോണിന്റെ വീട്ടിലെത്തി ഏറ്റുവാങ്ങി. 
 
പ്രധാന വാർത്തകൾ
Top