14 November Wednesday

ഗ്രന്ഥശാലാ ദിനം 14ന‌് കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനം നടത്തും

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
കണ്ണൂർ 
സെപ്തംബർ 14 ഗ്രന്ഥശാലാ ദിനത്തിൽ കേരളത്തിന്റെ പുനർ നിർമാണ പ്രവർത്തങ്ങൾ നടത്താൻ ലൈബ്രറി കൗൺസിൽ ജില്ലാ കൺവൻഷൻ തീരുമാനിച്ചു.  സംസ്ഥാനത്ത് 220 ലൈബ്രറികൾ പ്രളയത്തിൽ  നശിച്ചിട്ടുണ്ട്. ഇവ പുനരുദ്ധരിക്കാനുള്ള പ്രവർത്തനങ്ങളും നടത്തും. ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് ജില്ലയിൽനിന്ന് ശേഖരിച്ച് നൽകുന്നത്. ഫണ്ട് ശേഖരണത്തിന്റെ രണ്ടാംഘട്ടം 10 ഓടെ പൂർത്തിയാക്കി 14ന് മുഴുവൻ തുകയും നൽകും.  
  ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ  75ാം വാർഷികത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ടു മുതൽ ജനുവരി 30 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കവിയൂർ രാജഗോപാലൻ അധ്യക്ഷനായി. സെക്രട്ടറി പി കെ ബൈജു സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top