16 November Friday

കുടകിലെ യാത്രാവിലക്ക‌് നീട്ടി

സ്വന്തം ലേഖകൻUpdated: Monday Sep 3, 2018
മടിക്കേരി(കർണാടകം)
ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ദുരന്തത്തിലായ കുടകിലേക്ക‌് വിനോദസഞ്ചാരികൾക്കേർപ്പെടുത്തിയ വിലക്ക‌് നീട്ടി. സെപ്‌തംബർ 13 വരെയാണ‌് ടൂറിസ‌്റ്റുകളുടെ വരവ‌ിന‌് വിലക്ക‌്. ടൂറിസം മേഖലകളിലേക്കടക്കമുള്ള റോഡുകളിലെ മണ്ണും മരങ്ങളും നീക്കി അത്യാവശ്യഗതാഗതം പുനഃസ്ഥാപിക്കാനായെങ്കിലും വലിയ വണ്ടികൾ സർവീസ‌് നടത്താറായില്ല. കേരളം നേരിട്ട കെടുതിക്കൊപ്പം കുടകിലും ഉരുൾപൊട്ടൽ പരമ്പരകളും മണ്ണിടിച്ചിലുമുണ്ടായി. പ്രളയത്തിൽ മരിച്ച 17 പേരുടെ മൃതദേഹങ്ങൾ സേനകളുടെ തെരച്ചിലിൽ കണ്ടെത്തി. ഇനിയും അഞ്ച‌് പേരെയെങ്കിലും കണ്ടെത്താനുണ്ടെന്നാണ‌് നിഗമനം. 
ജില്ലാ ആസ്ഥാനമായ മടിക്കേരിയിലാണ‌് സർവനാശം നേരിട്ടത‌്. നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നു. ജില്ലയിൽ ഇനിയും 3500 പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ‌്. അയ്യായിരം പേരെ ക്യാമ്പുകളിൽനിന്ന‌് തിരിച്ചയച്ചു. 
കാവേരി നദി ഉത്ഭ വസ്ഥാനമായ ബാഗമണ്ഡലംമുതൽ കുടകിലെ തീരങ്ങളിലെല്ലാം കരകവിഞ്ഞും ഗതിമാറിയുമാണ‌് ജില്ലയുടെ നടുവൊടിച്ചത‌്. കുടക‌്﹣ കേരളാ അതിർത്തിയായ മാക്കൂട്ടം ചുരം റോഡിലാണ‌് ആദ്യം പരക്കെ ഉരുൾപൊട്ടിയത‌്. തകർന്ന പാതയുടെ പുനർനിർമാണം നടന്നിട്ടില്ല. അതിനിടെയാണ‌് ജില്ലയിലെ ജനവാസകേന്ദ്രങ്ങളെ പ്രളയം വിഴുങ്ങിയത‌്. ചുരം റോഡ‌് വഴി കേരള, കർണാടക സംസ്ഥാനങ്ങളിൽനിന്ന‌് ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ സർവീസ‌് നടത്തുന്നില്ല. 
പ്രധാന വാർത്തകൾ
Top