21 November Wednesday

മൂന്നു കിലോ കഞ്ചാവുമായി 2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
കണ്ണൂർ
മൂന്നു കിലോ കഞ്ചാവുമായി കണ്ണൂരിൽ രണ്ടുപേർ അറസ്റ്റിൽ. കക്കാട് കൊയിലോത്ത് ഹൗസിലെ കെ ഷഫീഖ് (21), കൊറ്റാളി അഷ്റഫ് മൻസിലിലെ സി പി ഷമീൽ (19) എന്നിവരെയാണ് ടൗൺ സിഎ ടി കെ രത്നകുമാർ, എസ്ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ബംഗളൂരു മഡിവാളയിൽനിന്ന് ട്രെയിൻ മാർഗം കണ്ണൂരിലത്തിയ സംഘം കണ്ണൂരിലെ ടൂറിസ്റ്റു ഹോമിൽ മുറിയെടുക്കാൻ  ശ്രമിക്കുന്നതിനിടെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പിടികൂടുകയായിരുന്നു. ഷഫീഖ് നേരത്തെ കഞ്ചാവു  കേസിൽ പ്രതിയാണ്. 500 ഗ്രാം വീതം ആറു പാക്കറ്റുകളാക്കി രണ്ടു ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കി.
പ്രധാന വാർത്തകൾ
Top