16 November Friday

കർഷകജാഥകൾക്ക‌് ഉജ്വല വരവേൽപ്പ‌്

സ്വന്തം ലേഖകർUpdated: Friday Aug 3, 2018

കർഷകസംഘം തെക്കൻ മേഖലാ ജാഥക്ക്‌ തലശേരിയിൽ നൽകിയ സ്വീകരണത്തിൽ വത്സൻ പനോളി സംസാരിക്കുന്നു

പെരിങ്ങോം/ തലശേരി
കൃഷിക്കാരെ ആത്മഹത്യയിലേക്കുനയിക്കുന്ന നരേന്ദ്രമോഡി സർക്കാരിന്റെ ദ്രോഹനയങ്ങൾക്കെതിരെ പടഹധ്വനിയുമായി പര്യടനം നടത്തുന്ന കേരള കർഷകസംഘം വാഹനജാഥകൾക്ക് എങ്ങും ആവേശകരമായ വരവേൽപ്പ്. കൃഷിക്കാരും ഇതര ജനവിഭാഗങ്ങളുമുൾപ്പെടെ നൂറുകണക്കിനുപേരാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും ജാഥയെ എതിരേൽക്കുന്നത്. ഒമ്പതിന് കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫീസിനുമുന്നിൽ നടക്കുന്ന ധർണയുടെ പ്രചാരണാർഥം രണ്ടു മേഖലാ ജാഥകൾ ബുധനാഴ്ചയാണ് പ്രയാണമാരംഭിച്ചത്.
കർഷകസംഘം ജില്ലാ പ്രസിഡന്റ് ഒ വി നാരായണൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ രാവിലെ പയ്യന്നൂർ പെരളത്തുനിന്നാണ് പര്യടനം ആരംഭിച്ചത്. വെള്ളൂർ, പയ്യന്നൂർ ടൗൺ, രാമന്തളി, കോറോം, കാങ്കോൽ, മാത്തിൽ, മാതമംഗലം, പാടിയോട്ടുചാൽ, പുളിങ്ങോം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ചെറുപുഴയിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി വത്സൻ പനോളി നയിക്കുന്ന തെക്കൻ മേഖലാ ജാഥ രാവിലെ ചമ്പാടുനിന്ന‌് തുടങ്ങി പാനൂർ, പാറാട്, തൂവക്കുന്ന്, പെരിങ്ങത്തൂർ, ചൊക്ലി, മാഹിപ്പാലം, മാടപ്പീടിക, മഞ്ഞോടി, തലശേരി പഴയ ബസ്സ്റ്റാൻഡ്, പെരുന്താറ്റിൽ, കതിരൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ആറാംമൈലിൽ സമാപിച്ചു. വാദ്യമേളങ്ങളും പടക്കങ്ങളും ആവേശകരമായ മുദ്രാവാക്യങ്ങളുമായാണ് ജനാവലി ജാഥയെ സ്വീകരിച്ചത്. കർഷകസംഘം ഭാരവാഹികളും വിവിധ വർഗ‐ ബഹുജന സംഘടനാ നേതാക്കളും ജാഥാ ലീഡർമാരെ ഹാരമണിയിച്ചു. 
പെരളത്ത് സി ബാലകൃഷ്ണൻ അധ്യക്ഷനായി. കെ വി ഭാസ്കരൻ സ്വാഗതം പറഞ്ഞു. വെള്ളൂരിൽ സി കരുണാകരൻ അധ്യക്ഷനായി. വി പി പ്രഭാകരൻ സ്വാഗതം പറഞ്ഞു. പയ്യന്നൂരിൽ പോത്തേര കൃഷ്ണൻ അധ്യക്ഷനായി. കെ സതീശൻ സ്വാഗതം പറഞ്ഞു. രാമന്തളിയിൽ കെ പി വി രാഘവൻ അധ്യക്ഷനായി. കെ വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കോറോം മുതിയലത്ത് എ വി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. സി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കാങ്കോലിൽ കെ പത്മിനി അധ്യക്ഷയായി. എൻ കെ ഗംഗാധരൻ സ്വാഗതം പറഞ്ഞു. മാത്തിൽ വി വി ഭാസ്കരൻ അധ്യക്ഷനായി. പി എം മത്തായിക്കുഞ്ഞ് സ്വാഗതം പറഞ്ഞു.  മാതമംഗലത്ത് ടി തമ്പാൻ അധ്യക്ഷനായി. പി ഗംഗാധരൻ സ്വാഗതം പറഞ്ഞു. പാടിയോട്ടുചാലിൽ കെ പ്രഭാകരൻ അധ്യക്ഷനായി. പി എൻ മനോജ്കുമാർ സ്വാഗതം പറഞ്ഞു.  പുളിങ്ങോത്ത് എം ദാമോദരൻ അധ്യക്ഷനായി. കെ വി ശ്രീധരൻ സ്വാഗതം പറഞ്ഞു.  ചെറുപുഴയിൽ സമാപന സമ്മേളനം സിപിഐ എം ഏരിയാ സെക്രട്ടറി സി സത്യപാലൻ ഉദ്ഘാടനം ചെയ്തു. പി കൃഷ്ണൻ അധ്യക്ഷനായി. എം വി ശശി സ്വാഗതം പറഞ്ഞു. ജാഥാ ലീഡർക്കുപുറമെ കമല ശ്രീധരൻ, പുല്ലായിക്കൊടി ചന്ദ്രൻ, പി ശശിധരൻ, ടി നാരായണൻ, കെ പി ഗോപാലൻ, പി പത്മിനി എന്നിവരും സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ചമ്പാട് ടി ജയരാജൻ അധ്യക്ഷനായി. കെ കെ ബാബുരാജ് സ്വാഗതം പറഞ്ഞു. പാനൂരിൽ കെ ടി കെ രാഘവൻ അധ്യക്ഷനായി. പി കുമാരൻ സ്വാഗതം പറഞ്ഞു. പാറാട് പി വി കൃഷ്ണൻ അധ്യക്ഷനായി. കാഞ്ഞായി ബാലൻ സ്വാഗതം പറഞ്ഞു. തൂവക്കുന്നിൽ ഇ ബാലൻ സ്വാഗതം പറഞ്ഞു. പെരിങ്ങത്തൂരിൽ ആർ അബ്ദുൾ റഹിമാൻ അധ്യക്ഷനായി. പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ചൊക്ലിയിൽ പി പി രമേശൻ അധ്യക്ഷനായി. പി ഭാസ്കരൻ സ്വാഗതം പറഞ്ഞു. മാഹിപ്പാലത്ത് കെ പി സുനിൽകുമാർ അധ്യക്ഷനായി. സി കെ പ്രകാശൻ സ്വാഗതം പറഞ്ഞു. മാടപ്പീടികയിൽ പി ബാലെൻ അധ്യക്ഷനായി. കെ കെ ദാമോദരൻ സ്വാഗതം പറഞ്ഞു. മഞ്ഞോടിയിൽ വി എം സുകുമാരൻ അധ്യക്ഷനായി. സി ഗോപാലൻ സ്വാഗതം പറഞ്ഞു. തലശേരി പഴയ ബസ്സ്റ്റാൻഡിൽ കെ വിനോദൻ അധ്യക്ഷനായി. സുരാജ് ചിറക്കര സ്വാഗതം പറഞ്ഞു. പെരുന്താറ്റിൽ പയ്യമ്പള്ളി രമേശൻ അധ്യക്ഷനായി. ഇ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കതിരൂർ സി എച്ച് നഗറിൽ കെ വി പവിത്രൻ അധ്യക്ഷനായി. എ കെ രമേശൻ സ്വാഗതം പറഞ്ഞു.  ആറാംമൈലിലെ സമാപന യോഗത്തിൽ സി രവീന്ദ്രൻ അധ്യക്ഷനായി. എം അനൂജ്കുമാർ സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ലീഡർക്കുപുറമെ സി വി മാലിനി, കെ ശ്രീധരൻ, കെ ശശിധരൻ, എ വി ബാലൻ, അഡ്വ.കെ ജെ ജോസഫ് എന്നിവരും സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
Top