Top
24
Wednesday, January 2018
About UsE-Paper

അക്രമം ആര്‍എസ്എസ് ആസൂത്രണംചെയ്ത് നടപ്പാക്കിയത്: പി ജയരാജന്‍

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌
ആര്‍എസ്എസ് കൊലക്കത്തി താഴെ വയ്ക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം അയ്യല്ലൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ലാസെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.
മട്ടന്നൂര്‍ > ആര്‍എസ്എസ് നേതൃത്വം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് അയ്യല്ലൂരിലെ ആക്രമണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് കൊലക്കത്തി താഴെ വയ്ക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി അയ്യല്ലൂരില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിനെ അടിച്ചമര്‍ത്തുന്നതിന് ആര്‍എസ്എസ് ദേശവ്യാപക അക്രമം നടത്തുകയാണ്. മറ്റൊരു രാഷ്ട്രീയ പാര്‍ടിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ആദ്യ രാഷ്ട്രീയ സംഘടനയായി ആര്‍എസ്എസ്സും ബിജെപിയും മാറി.  ജില്ലയില്‍ സമാധാനത്തിന് ഉഭയകക്ഷി ചര്‍ച്ച നടത്തി പിരിഞ്ഞയുടന്‍ അക്രമം നടത്തിയവരാണ് ആര്‍എസ്എസ്. ജനസേവനം നടത്തുന്ന ഡോക്ടറെ എന്തിന് ആക്രമിച്ചെന്ന ചോദ്യത്തിന്  സമാധാന യോഗത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് മറുപടിയുണ്ടായില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും തില്ലങ്കേരിയിലെ ഒരു ആര്‍എസ്എസ് നേതാവും മട്ടന്നൂരിലെ കാര്യാലയത്തില്‍ രഹസ്യയോഗം ചേര്‍ന്നാണ് അക്രമം ആസൂത്രണംചെയ്തത്. മിന്നലാക്രമണം നടത്താന്‍ കഴിവുണ്ടെന്നാണ് ആര്‍എസ്എസ് അഹങ്കരിക്കുന്നത്. അത് ഭീരുത്വത്തിന്റെ ലക്ഷണമാണെന്നും ജയരാജന്‍ പറഞ്ഞു.