Top
19
Friday, January 2018
About UsE-Paper

ആദിവാസി - മത്സ്യത്തൊഴിലാളി വിദ്യാര്‍ഥി സംഗമം 21ന്

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌
കണ്ണൂര്‍ > സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി  21ന് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആദിവാസി-മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികളുടെ സംഗമം നടക്കും. രണ്ടായിരത്തോളം വിദ്യാര്‍ഥികളുടെ സംഗമമാണ് നടക്കുന്നത്. ആദിവാസി- മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ വിവിധ സംഘടനകള്‍ നേതൃത്വം നല്‍കി നടത്തുന്ന ഉണര്‍വ് പരിപാടിയുടെ ഭാഗമായാണ് സംഗമം. ഐആര്‍പിസി, കെഎസ്ടിഎ, ബാലസംഘം, പികെഎസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഉണര്‍വ് പരിപാടി.
സംഗമത്തിന് ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. വയക്കാടി ബാലകൃഷ്ണന്‍ അധ്യക്ഷനായി. എന്‍ സുകന്യ, അരക്കന്‍ ബാലന്‍, പി സി ഗംഗാധരന്‍, വി കെ സനോജ്, എ പി അന്‍വീര്‍, ഇ കെ ദൃശ്യ എന്നിവര്‍ സംസാരിച്ചു. കെ പി സുധാകരന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: കെ പി സുധാകരന്‍ (ചെയര്‍മാന്‍), ടി രാമകൃഷ്ണന്‍, കെ കെ പ്രകാശന്‍, എ നിശാന്ത്, എം വി ശശിധരന്‍, കെ വി ദിനേശന്‍, എന്‍ പി ശ്രീനാഥ്, എം സത്യന്‍, മുഹമ്മദ് സിറാജ് (വൈസ് ചെയര്‍മാന്‍), ഒ കെ വിനീഷ് (ജനറല്‍ കണ്‍വീനര്‍), കെ ഷഹറാസ്, ഇ രമേശന്‍, എം വി സഹദേവന്‍, വി പി മോഹനന്‍, കെ മോഹനന്‍, എല്‍വി മുഹമ്മദ് (കണ്‍വീനര്‍).