17 October Wednesday

ഡിവൈഎഫ്ഐ ജാഗ്രതാപരേഡ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018
കണ്ണൂര്‍ > ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം തുറന്നുകാട്ടാന്‍ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ജാഗ്രതാപരേഡ് ബുധനാഴ്ച നടക്കും. പുതിയതെരു കേന്ദ്രീകരിച്ച് വരുന്ന ജാഥയുംതാഴെചൊവ്വ കേന്ദ്രീകരിച്ച് സിറ്റിവഴി വരുന്ന ജാഥയും കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. വൈകിട്ട് അഞ്ചിന് സ്റ്റേഡിയം കോര്‍ണറില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, പ്രസിഡന്റ് എ എന്‍ ഷംസീര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഐഎസ് ഭീകരവാദികളുടെ ക്യാമ്പുകളിലേക്ക് ജില്ല കേന്ദ്രീകരിച്ച് റിക്രൂട്ടിങ് നടക്കുന്നതും നിരവധി ചെറുപ്പക്കാര്‍ സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊല്ലപ്പെട്ടതുമായ വാര്‍ത്തകള്‍ വരുന്നു. ഇത്തരം ക്യാമ്പുകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും ഇവര്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിനും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളാണ്. 
ജില്ലയില്‍ ആര്‍എസ്എസ്സും ഏകപക്ഷീയ അക്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ആയുധം താഴെ വയ്ക്കില്ലെന്ന ആര്‍എസ്എസ്സിന്റെ പ്രഖ്യാപനമാണ്. ഈ രണ്ട് ഭീകരവാദ സംഘങ്ങളെയും തുറന്ന് കാണിക്കുന്നതിന് വേണ്ടിയാണ് ജാഗ്രതാപരേഡ് സംഘടിപ്പിക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top