Top
19
Tuesday, December 2017
About UsE-Paper

എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിന് മാതൃക: എം വി ജയരാജന്‍

Saturday Dec 2, 2017
വെബ് ഡെസ്‌ക്‌
മാവിലായി >  രാജ്യത്ത് സമാനതയില്ലാത്ത മാതൃകാ പ്രവര്‍ത്തനവുമായാണ്  എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ പറഞ്ഞു. സിപിഐ എം എടക്കാട് ഏരിയാസമ്മേളനം മാവിലായിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മറ്റു സംസ്ഥാനങ്ങളില്‍ ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനംപോലുമില്ല. അപ്പോഴാണ് കേരളത്തിലെ സര്‍ക്കാര്‍ ദളിതരെ ക്ഷേത്രങ്ങളില്‍ പൂജാരിയാക്കിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അങ്ങനെയാരു കാര്യം ചിന്തിക്കാനാവുമോ. യുപിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദളിതര്‍ വേട്ടയാടപ്പെടുന്നത്. മുന്നോക്ക സമുദായത്തിലെ പാവങ്ങള്‍ക്കും രാജ്യത്താദ്യമായി സംവരണം ഏര്‍പ്പെടുത്തുകയാണ്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അവ സംരക്ഷിക്കുന്നു. ഇതിനകം 13 പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലാക്കി. സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ 1100 രൂപയാക്കി 52.5ലക്ഷംപേര്‍ക്കാണ് വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ നടപ്പാക്കുന്ന നാല്മിഷനുകളില്‍ ഒന്നായ ലൈഫിലൂടെ അഞ്ചരലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി 45,000 സ്മാര്‍ട്ട് ക്ളാസുകളാണ് ഒരുങ്ങുന്നത്. ഇന്റര്‍നെറ്റ് സംവിധാനം എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിന് കെഫോണ്‍ പദ്ധതി നടപ്പാക്കുകയാണ്. കൃഷിക്കാരെ സംരക്ഷിക്കാന്‍ സഹായം, നെല്‍കൃഷി വര്‍ധിപ്പിക്കാനുള്ള നടപടി, റബര്‍സ്ഥിരതാ ഫണ്ട്. സ്ത്രീസുരക്ഷാപദ്ധതികള്‍, ആശുപത്രികള്‍ കുടുംബകേന്ദ്രങ്ങളാക്കി മാറ്റല്‍ എന്നിങ്ങനെ ഒട്ടേറെ മാതൃക പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അതിന്റെ ഫലമായി എല്‍ഡിഎഫ് സര്‍ക്കാരിനെ തേടി അവാര്‍ഡുകള്‍ വരികയാണ്. ഇന്ത്യടുഡെയുടെ മികച്ച ഭരണനിര്‍വഹണത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് കേരളത്തിനാണ്. ഉത്തരവാദിത്ത ടൂറിസം, വയോജന സംരക്ഷണം എന്നിവയിലൊക്കെ ഒന്നാംസ്ഥാനത്തിനുള്ള അവാര്‍ഡ് ലഭിച്ചു- ജയരാജന്‍ പറഞ്ഞു. 

Related News

കൂടുതൽ വാർത്തകൾ »