24 September Monday

കെ രവീന്ദ്രന‌് സംസ്ഥാന അധ്യാപക അവാർഡ‌്

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

കെ രവീന്ദ്രൻ

 

പയ്യന്നൂർ 
ഏറ്റുകുടുക്ക എയുപി സ്കൂൾ അധ്യാപകൻ കെ രവീന്ദ്രന‌്
സംസ്ഥാന അധ്യാപക അവാർഡ്. 26 വർഷമായി ഏറ്റുകുടുക്ക എയുപി സ‌്കൂൾ അധ്യാപകനാണ‌്.  കലക്ടറുടെ മികച്ച അധ്യാപക പുരസ‌്കാരം, സപര്യ സാംസ‌്കാരിക സമിതിയുടെ സംസ്ഥാനതല അധ്യാപക കീർത്തി പുരസ‌്കാരം, സംസ്ഥാന ഔഷധ സസ്യബോർഡും ഔഷധിയും ചേർന്ന‌് ഏർപ്പെടുത്തിയ മികച്ച ടീച്ചർ കോ﹣ഓഡിനേറ്റർ അവാർഡ‌്, സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച അധ്യാപക പുരസ‌്കാരം തുടങ്ങി നിരവധി പുരസ‌്കാരങ്ങൾ ലഭിച്ചിട്ടുണ്ട‌്. പരിസ്ഥിതി﹣ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ‌്.  അന്നൂർ സ്വദേശിയായ രവീന്ദ്രൻ  കെഎസ‌്ടിഎ പ്രവർത്തകനാണ‌്. പിലിക്കോട‌് ജിയുപി സ‌്കൂൾ അധ്യാപിക വി കെ വിജയലക്ഷ‌്മിയാണ‌് ഭാര്യ. എൻജിനിയറിങ‌് വിദ്യാർഥിനി വി കെ മാളവിക, പ്ലസ‌് വൺ വിദ്യാർഥി വി കെ വിനായക‌് എന്നിവരാണ‌് മക്കൾ. 
പ്രധാന വാർത്തകൾ
Top