22 September Saturday

ഹണിട്രാപ്പ്: മുസ്തഫ വീണ്ടും അറസ്റ്റിൽ മുഖ്യപ്രതി റുവൈസിനെ തേടി കർണാടക പൊലീസും ജയിലിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 

സ്വന്തം ലേഖകൻ 
തളിപ്പറമ്പ് 
ഹണിട്രാപ്പിലൂടെ സമ്പന്നരെ ഭീഷണിപ്പെടുത്തിയ  സംഘത്തിലെ റിമാൻഡിലുള്ള  പ്രതികളെ തേടി പൊലീസ്  കണ്ണൂർ സ്പെഷ്യൽ സബ്ജയിലിലെത്തി. സംഘത്തിലെ മുഖ്യകണ്ണിയെ  ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. ഹണിട്രാപ്പ് സംഘത്തിന് പണം നൽകി യുവതികളെ ലൈംഗികമായി പിഡിപ്പിച്ച പ്രമുഖരെക്കുറിച്ച്  നിർണായക വിവരങ്ങൾ ലഭിച്ചു. കുറുമാത്തൂർ വെള്ളാരംപാറയിലെ പൊലിസ് യാർഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പയ്യന്നൂർ കാങ്കോലിലെ തലയില്ലത്ത് ടി മുസ്തഫ(45), ചൊറുക്കളയിലെ റഹ്മത്ത് വില്ലയിൽ കൊടിയിൽ റുവൈസ്(22)  എന്നിവരെ അറസ്റ്റ് രേഖപ്പെടുത്താനാണ് തളിപ്പറമ്പ് സിഐ കെ ജെ ബിനോയിയുടെ നേതൃത്വത്തിലുള്ള പൊലീസ‌് സംഘമെത്തിയത്. 
ആഗസ്ത് 24 മുതൽ ഇവർ റിമാൻഡിലാണ്. മുസ്ലിംലീഗ് ചപ്പാരപ്പടവ് ശാഖാ സെക്രട്ടറി പാറപ്പുറത്ത് ചെറിയവളപ്പിൽ പി സി അബ്ദുൾ ജലീൽ, സുഹൃത്ത് തളിപ്പറമ്പ് മന്നയിലെ വ്യാപാരി അലി എന്നിവരെ ബ്ലാക്ക്മെയിൽ ചെയ്തതിന് റുവൈസിനെ അറസ്റ്റ്  ചെയ്തിരുന്നില്ല. ഈ നടപടിക്രമം പൂർത്തികരിക്കുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എത്തിയത്. രക്താർബുദ ബാധിതനായ റുവൈസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുസംബന്ധിച്ച് മെഡിക്കൽ കോളേജിൽനിന്നുള്ള റിപ്പോർട്ട്  ജയിൽ സൂപ്രണ്ട് പി മോഹനൻ കൈമാറിയതിനെതുടർന്ന് അറസ്റ്റ് രേഖപ്പെടുത്താനായില്ല.  പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂർ സെൻട്രൽ ബസാറിൽ വോൾഗാ റസ്റ്റോറന്റുടമയായിരുന്ന മാതമംഗലം വടക്കെച്ചാലിലെ കുഴിക്കാട്ട് വയലിൽ കെ വി ഭാസ്കരന്റെ പരാതിയിലാണ് അറസ്റ്റ്.  
റുവൈസിനെ ഹാജരാക്കാനുള്ള മടിക്കേരി കോടതിയുടെ പ്രൊഡക്ഷൻ വാറണ്ടുമായാണ് കർണാടക പൊലിസ് ജയിലിലെത്തിയത്. 2017 മെയ് ആറിന് കർണാടകയിലെ മടിക്കേരി പൊലീസ്  സ്റ്റേഷൻ അതിർത്തിയിൽ നടന്ന സ്വർണ കവർച്ച കേസിൽ പ്രതിയാണ് റുവൈസ്്.  റുവൈസ് ജയിലിലാണെന്ന വിവരമറിഞ്ഞ് മടിക്കേരി പൊലിസ് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിനെ ബന്ധപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെയാണ് മടിക്കേരി പൊലീസ്  ജയിലിലെത്തിയത്.  
 പ്രായപൂർത്തിയെത്താത്ത പെൺകുട്ടികൾ ഉൾപ്പടെ നിരവധി യുവതികളെ  പ്രമുഖർക്ക് കൈമാറിയിട്ടുണ്ടെന്ന‌്  മുസ‌്തഫ മൊഴിനൽകിയിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
Top