13 November Tuesday

ദുരിതാശ്വാസ നിധിയിലേക്ക‌് അരക്കോടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 

പരിയാരം 
മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക്‌ പരിയാരം മെഡിക്കൽ കോളേജ്‌ ജീവനക്കാർ 51,18,626 രൂപ നൽകി. പരിയാരം മെഡിക്കൽ കോളേജ്‌ എംഡി ഡോ. സി രവീന്ദ്രൻ, പ്രിൻസിപ്പൽ ഡോ. കെ സുധാകരൻ എന്നിവർ ചേർന്ന‌്  മന്ത്രി കെ കെ ശൈലജക്ക്‌  ചെക്ക്‌  കൈമാറി.
കണ്ണൂർ
ഫെഡറേഷൻ ഓഫ് കേരള ബ്യൂട്ടീഷ്യൻ ജില്ല ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സ്വരൂപിച്ച ഫണ്ട് പി കെ ശ്രീമതി  എംപിയെ ഏൽപ്പിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് താഹിറ നിസാർ, സംസ്ഥാന ജനറൽ സെക്രട്ടറി വിജേഷ് പി വി, കണ്ണൂർ ജില്ലാ പ്രസിഡന്റ് മുംതാസ് മുസമ്മിൽ, ജില്ലാ ട്രഷറർ കൗസല്യ ജയരാജ്, മറ്റ് ജില്ലാ കമ്മിറ്റി എസ്ക്യൂട്ടീവ് മെമ്പേഴ്സ് എന്നിവർ ചേർന്നാണ് തുക കൈമാറിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂർ ജിഐടിഡി സ്വരൂപിച്ച ഒരു ലക്ഷം രൂപ പി കെ ശ്രീമതി എം പി ഏറ്റുവാങ്ങി. പ്രളയക്കെടുതിയിൽ ദുരിതത്തിലായവരെ സഹായിക്കുന്നതിനായി ജിഐടിഡി വിദ്യാർഥികളും മാനേജ്മെന്റും ചേർന്നാണ് തുക സമാഹരിച്ചത്.  ജിഐടിഡി എംഡി ശ്രീകുമാർ, സംസ്ഥാന കോ ഓർഡിനേറ്റർ ഷർളി ധനേഷ്, മാനേജർമാരായ ബാലകൃഷ്ണൻ, ജയേഷ്, അധ്യാപിക ദിൻല സുരേന്ദ്രൻ എന്നിവരും വിദ്യാർഥികളും ചേർന്നാണ് തുക കൈമാറിയത്.
പ്രധാന വാർത്തകൾ
Top