21 September Friday
കണ്ണൂർ സർവകലാശാല

ക്യാമ്പസുകളിൽ എസ്‌എഫ്‌ഐ ജൈത്രയാത്ര

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

കണ്ണൂർ കൃഷ്‌ണമേനോൻ സ്‌മാരക വനിതാ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും തൂത്തുവാരിയ എസ്‌എഫ്‌ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം

കണ്ണൂർ
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വൻവിജയം. കണ്ണൂർ, കാസർകോട് ജില്ലകളിലെ 67 കോളേജുകളിൽ 55ലും എസ്എഫ്ഐ ചരിത്രവിജയം നേടി. ആകെ 79 കൗൺസിലർമാരിൽ 63 എസ്എഫ്ഐക്കാണ്. കണ്ണൂർ ജില്ലയിൽ 24 കോളേജുകളിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 21ൽ 15 കോളേജ് യൂണിയനുകൾ എസ്എഫ്ഐ നേടി. 12 ഇടത്ത് മുഴുവൻ സീറ്റും എസ്എഫ്ഐക്കാണ്. 
കാസർകോട് 22 കോളേജുകളിൽ 16ൽ എസ്എഫ്ഐയാണ് വിജയിച്ചത‌്. പത്തിടത്ത് മുഴുവൻ സീറ്റും നേടി. ആറിടത്ത് നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 
വയനാട‌് ജില്ലയിലെ കോളേജിൽ ഏഴിനാണ‌് തെരഞ്ഞെടുപ്പ‌്.   തിളങ്ങുന്ന വിജയം സമ്മാനിച്ച വിദ്യാർഥികളെ  എസ‌്എഫ‌്ഐ സംസ്ഥാന സെക്രട്ടറിയറ്റ‌് അഭിവാദ്യം ചെയ‌്തു. 
കണ്ണൂരിൽ കഴിഞ്ഞ വർഷം കെഎസ്യു വിജയിച്ച മാടായി, ഇരിട്ടി എംജി , എടത്തൊട്ടി ഡീപോൾ കോളേജുകളും കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് റദ്ദാക്കിയ പയ്യന്നൂർ,  ചെണ്ടയാട് എംജി കോളേജുകളിലും മുഴുവൻ സീറ്റിലും വിജയിച്ച് എസ്എഫ്ഐ യൂണിയൻ പിടിച്ചു.
കെഎസ്യു‐ എംഎസ്എഫ് സംഖ്യം ചേർന്ന് മത്സരിച്ച കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.  കണ്ണൂർ എസ്എൻ കോളേജ്, തലശേരി ബ്രണ്ണൻ കോളേജ്, മട്ടന്നൂർ പഴശ്ശിരാജ എൻഎസ് എസ് കോളേജ്, പെരിങ്ങോം ഗവ. കോളേജ്, തലശേരി ഗവ. കോളേജ് ചൊക്ലി, വീർപാട് എസ്എൻ കോളേജ്, തോട്ടട എസ്എൻജി, ശ്രീകണ്ഠപുരം എസ്ഇഎസ് സെൽഫിനാൻസ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. പൈസക്കരി ദേവമാതാ കോളേജിലും എട്ടിൽ അഞ്ച് സീറ്റ് നേടി യൂണിയൻ ഭരണം നിലനിർത്തി. കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ നാല് സീറ്റിലും തളിപ്പറമ്പ് സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ 3 സീറ്റിലും എസ്എഫ്ഐ വിജയിച്ചു.
കാസർകോട‌് ജില്ലയിൽ  കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്‌, പടന്നക്കാട് സി കെ നായർ ആർട്സ് ആൻഡ് മാനേജ്‌മന്റ്, നീലേശ്വരം സനാതന, രാജപുരം സെന്റ് പയസ്, പെരിയ അംബേദ്‌കർ, പെരിയ എസ്‌എൻ, മുന്നാട് പീപ്പിൾസ്, ഉദുമ ഗവ.കോളേജ് , ബജ ആർട്സ് കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ  ജയിച്ചു. ചീമേനി ഐഎച്ച്ആർഡി, ഇ കെ നായനാർ സ്മാരക ഗവ.കോളേജ് എളേരിത്തട്ട്‌, കിനാനൂർ കരിന്തളം ഗവ.ആർട്സ് ആൻഡ്‌  സയൻസ് കോളേജ്, ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസ് പാലാത്തടം, മടിക്കൈ മോഡൽ കോളേജ്, കാലിച്ചാനടുക്കം എസ്എൻഡിപി എന്നിവിടങ്ങളിലാണ‌്  എതിരില്ലാതെ ജയിച്ചത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top