23 July Monday

കടാശ്വാസം നല്‍കിയില്ല; കമീഷന്‍ വിശദീകരണം തേടി

വെബ് ഡെസ്‌ക്‌Updated: Sunday Dec 31, 2017

 ഇടുക്കി > സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ ഇടുക്കി അതിഥിമന്ദിരത്തില്‍ സിറ്റിങ് നടത്തി. 36 കേസുകള്‍ പരിഗണിച്ചു. കടാശ്വാസ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിറ്റിങ്ങില്‍ വിവിധ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട 31 കേസുകളും ദേശസാല്‍കൃത /ഷെഡ്യൂള്‍ഡ് ബാങ്കുമായി ബന്ധപ്പെട്ട അഞ്ച് കേസുകളുമടക്കം 36 കേസുകള്‍ പരിഗണിച്ചു. യൂണിയന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക് എന്നിവിടങ്ങളില്‍നിന്ന് പ്രതിനിധികള്‍ ഹാജരാകാത്തതിനാല്‍ അഞ്ച് കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. മത്സ്യത്തൊഴിലാളി കടാശ്വാസം അനുവദിച്ചിട്ടും തുക അനുവദിക്കാത്ത രണ്ട് കേസുകളില്‍ ജോയിന്റ് രജിസ്ട്രാറോട് കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. കടാശ്വാസം അനുവദിച്ച 19 കേസുകളില്‍ വായ്പ അക്കൌണ്ട് തീര്‍പ്പാക്കാന്‍ കമീഷന്‍ നിര്‍ദ്ദേശം നല്‍കി. മതിയായ രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പരിഗണിക്കന്നതിന് ഒരു പരാതി കമീഷന്‍ മാറ്റിവച്ചു. കമീഷന്റെ മുന്‍ ഉത്തരവ് പ്രകാരം നടപടി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത രണ്ട് കേസുകളില്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് രണ്ട് മാസം കൂടി സമയം അനുവദിച്ചു. കമീഷനംഗം കൂട്ടായി ബഷീര്‍ പങ്കെടുത്തു. ജില്ലാ സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍,  അസിസ്റ്റന്റ് ഡയറക്ടര്‍, വിവിധ സഹകരണ ബാങ്കുകളുടെ പ്രതിനിധികള്‍, പരാതികള്‍ സമര്‍പ്പിച്ച അപേക്ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top