23 September Sunday
എസ്‌ഐയെ സ്ഥലം മാറ്റി

ഭക്ഷ്യധാന്യം കടത്താൻ ശ്രമം; സിപിഐ എം തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

   

ഏലപ്പാറ
പ്രളയക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന തൊഴിലാളി കുടുംബങ്ങൾക്ക‌് സ്വകാര്യ തോട്ടം ഉടമ നൽകിയ ഭക്ഷ്യധാന്യം വാഗമൺ എസ്ഐ സാഗർ മറിച്ചുവിൽക്കാൻ ശ്രമം നടത്തി. എസ‌്ഐയേയും സംഘത്തെയും പൊലീസ‌് സ‌്റ്റേഷനുമുമ്പിൽ സിപിഐ എം പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ കൈയോടെ പിടികൂടി. ജനങ്ങളുടെ പരാതിയെ തുടർന്ന്‌ എസ്‌ഐയെ കട്ടപ്പന ഡിവൈഎസ്‌പി ഓഫീസിലേക്ക്‌ ജില്ലാ പൊലീസ്‌ മേധാവി സ്ഥലം മാറ്റി.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിലെ ജീപ്പിലാണ് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യം കടത്താൻ ശ്രമിച്ചത്. സംഗതി പന്തികേടാന്ന് തിരിച്ചറിഞ്ഞ് എസ്ഐ പ്രതിഷേധക്കാർക്ക് നേരെ പ്രകോപനപരമായി പെരുമാറി. ഒപ്പമുണ്ടായിരുന്ന പൊലീസുകാർ ഇതിനിടയിൽ ജീപ്പിൽനിന്നും ഭക്ഷ്യധാന്യങ്ങൾ ഇറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 
 വാഗമൺ എസ്ഐയുടെ നടപടിയിൽ പ്രതിഷേധിച്ച്‌ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ വാഗമണ്ണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യം മറിച്ചുകടത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിശാന്ത് വി ചന്ദ്രൻ മുഖ്യമന്ത്രിക്ക് ഇ മെയിലിൽ പരാതി നൽകി. യോഗത്തിൽ സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ സി സിൽവസ്റ്റർ, ബി അനൂപ‌്,  ലോക്കൽ സെക്രട്ടറിമാരായ വി സജിവ‌് കുമാർ, എൻ എം കുശൻ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
Top