21 September Friday
ഉരുൾപൊട്ടൽ

രാജാക്കാ‌ട‌്‐ പൂപ്പാറ റോഡ‌് പുനർനിർമാണം

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

 

 
രാജാക്കാട്
രാജാക്കാട്‐ പൂപ്പാറ സംസ്ഥാനപാതയിലെ ഉരുൾപൊട്ടലിൽ തകർന്ന ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എൻ ആർ സിറ്റിക്ക് സമീപം 200 മീറ്ററോളം റോഡ് പൂർണമായി ഒലിച്ചുപോയിരുന്നു. ഇൗ ഭാഗത്ത‌് 30 മീറ്ററിലധികം ഉയരത്തിലും 200 മീറ്റർ നീളത്തിലുമുള്ള സംരക്ഷണഭിത്തി നിർമിച്ച് മണ്ണിട്ട് നികത്തും. ഇതിനുള്ള കൽക്കെട്ട് നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. 
   ഒരു മാസത്തിനുള്ളിൽ റോഡ‌് നിർമാണം പൂർത്തീകരിക്കുന്നതിനായി ദ്രുതഗതിയിലുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും സംസ്ഥാന സർക്കാർ ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ പറഞ്ഞു. 
നിലവിൽ ചെറിയ വാഹനങ്ങൾ പോകുന്നതിനുവേണ്ട സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബസടക്കമുള്ള വലിയ വാഹനങ്ങൾ എൻആർ സിറ്റിയിൽനിന്നും വലിയകണ്ടം വഴിയാണ‌് രാജാക്കാട്ടിൽ എത്തുന്നത്. രാജാക്കാട്‐ പൂപ്പാറ റോഡിന് കേന്ദ്ര സർക്കാരിന്റെ ഫണ്ടും ഉണ്ട്.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top