19 April Thursday

വെള്ളയാംകുടി- പള്ളിക്കവല പാത നവീകരണത്തിന് 6.57 കോടി: ജോയ്സ് ജോര്‍ജ് എംപി

വെബ് ഡെസ്‌ക്‌Updated: Saturday Dec 30, 2017

 ചെറുതോണി > ഹൈറേഞ്ചിന്റെ തലസ്ഥാന നഗരിയായ കട്ടപ്പന പട്ടണത്തിന്റെ റോഡ് നവീകരണത്തിന് വഴിതെളിഞ്ഞു. വെള്ളയാംകുടി മുതല്‍ കട്ടപ്പന പള്ളിക്കവല വരെയുള്ള റോഡ് നവീകരണത്തിന് 6.57 കോടി രൂപയുടെ ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചതായി അഡ്വ. ജോയ്സ് ജോര്‍ജ് എംപി അറിയിച്ചു. വെള്ളയാംകുടി മുതല്‍ പള്ളിക്കവലവരെയുള്ള അഞ്ച് കി.മീറ്റര്‍ ദൂരമാണ് അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍മിക്കുന്നത്. 

      അടിമാലി- കുമിളി ദേശീയപാത 185 ന്റെ ഭാഗമായാണ് നവീകരണം. നേരത്തെ കുമളിയില്‍നിന്നും പള്ളിക്കവല വരെയും ഇടുക്കിയില്‍നിന്നും വെള്ളയാംകുടി വരെയും നിര്‍മാണം പൂര്‍ത്തിയായിരുന്നു. വെള്ളയാംകുടി മുതല്‍ പള്ളിക്കവല വരെ ആവശ്യമായ വീതി കൂട്ടി ഡ്രയിനേജ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഇവിടെ ബിഎംബിസി ടാറിങ് ആണ് നടത്തുന്നത്. കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ സംസ്ഥാന ദേശീയപാത വിഭാഗം ടെന്‍ഡര്‍ നടപടികള്‍ പ്രസിദ്ധീകരിച്ചു. 30 ദിവസമാണ് ടെന്‍ഡര്‍ കൊള്ളുന്നതിനുള്ള കാലാവധി. ഫെബ്രുവരി ആദ്യവാരം സര്‍ക്കാരുമായി എഗ്രിമെന്റ് വയ്ക്കുന്നതോടെ നിര്‍മാണം ആരംഭിക്കാന്‍ കഴിയും. ആറ് മാസമാണ് നിര്‍മാണ കാലയളവായി അനുവദിച്ചിട്ടുള്ളതെങ്കിലും അതിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് എംപി പറഞ്ഞു. ഇടുക്കികവല ഉള്‍പ്പെടെയുള്ള ടൌണ്‍‘ഭാഗത്ത് റോഡ് താറുമാറായി കിടന്ന സാഹചര്യത്തില്‍ അടിയന്തരമായി നടത്തിയ ഇടപെടലുകളിലൂടെയാണ് ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞതെന്നും എംപി അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top