26 September Wednesday
5 കോടി നൽകും

സിഎസ്ഐ മോഡറേറ്റർ ദുരിതബാധിത മേഖല സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 

 
ചെറുതോണി
സിഎസ്ഐ സഭയുടെ മോഡറേറ്റർ റൈറ്റ് ഡോ. തോമസ് കെ ഉമ്മൻ ഇടുക്കിയിലെ ദുരിത ബാധിത മേഖലകൾ സന്ദർശിച്ചു. ചെറുതോണി പാലവും കാലവർഷക്കെടുതിയിൽ തകർന്ന സിഎസ്ഐ പള്ളിയും കണ്ടു. തുടർന്ന് ചേലച്ചുവട്, കീരിത്തോട് മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടൽ സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്ക് സിഎസ്ഐ സഭ അഞ്ചു കോടി രൂപ നീക്കി വച്ചിട്ടുള്ള കാര്യം മോഡറേറ്റർ മാധ്യമപ്രവർത്തകരെ അറിയിച്ചു. 
     ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഭയിലെ വൈദികരും പ്രവർത്തകരും സജീവമായി പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിഎസ്ഐ ഈസ്റ്റ് കേരള ഡയോസിസ് ബിഷപ്പ് റൈറ്റ് റവ. കെ ജി ദാനിയേൽ, ട്രഷറർ ഫാ. വി എസ് ഫ്രാൻസിസ്, ജില്ലാ ചെയർമാൻ ജോർജ് പി ചന്ദ്രൻ, വൈദികരായ ഡോ. കെ ഡി ദേവസ്യ, റവ. രാജേഷ് പത്രോസ്, റവ. ലിറ്റോ എബ്രാഹം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
 
പ്രധാന വാർത്തകൾ
Top