18 November Sunday
ഭൂകമ്പമുണ്ടാകുമെന്ന അഭ്യൂഹം

തോട്ടം തൊഴിലാളികൾ കൂട്ടമായി തമിഴ്നാട്ടിലേക്ക് പാലായനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 മറയൂർ

29, 30 തീയതികളിലായി മൂന്നാർ പഞ്ചായത്തിലെ തോട്ടം മേഖലയിൽ ഭൂകമ്പമുണ്ടാകുമെന്ന അഭ്യൂഹം പരന്നതിനാൽ തേയില തോട്ടം തൊഴിലാളികൾ തമിഴ്നാട്ടിലേക്ക് കൂട്ടമായി പാലായനം ചെയ്തു. രണ്ടുദിവസം മുമ്പ‌് തൊഴിലാളികൾക്കിടയിൽ ആരോ പറഞ്ഞു പരത്തിയ വാർത്ത കാട്ടുതീപോലെയാണ് എസ്റ്റേറ്റ് മേഖലകളിൽ പടർന്നത്. ഇതറിഞ്ഞതോടുകൂടി നിരവധി കുടുംബങ്ങൾ കിട്ടുന്ന ജീപ്പുകളിൽ തമിഴ്നാട്ടിലെ ബന്ധുവീട്ടുകളിലേക്ക് പോയി. 
    തലയാർ എസ്റ്റേറ്റ് പാമ്പൻമല, കടുകുമുടി, തലയാർ, ചട്ട മൂന്നാർ ഡിവിഷനുകളിൽ നിന്നാണ‌് നിരവധി കുടുംബങ്ങൾ പോയത‌്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ സമയത്തും ഈ മേഖലയിൽ ചെറിയ തോതിൽ ഭൂകമ്പമുണ്ടായതായി വാർത്ത പരന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ‌് കുടുംബങ്ങൾ തമിഴ്നാട്ടിലേക്ക് കടന്നത‌്. ‌എന്നാൽ, വാർത്ത വിശ്വാസിക്കാതെ ധൈര്യപൂർവം കഴിയുന്ന കുടുംബങ്ങളും ഈ മേഖലയിലുണ്ട്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top