23 September Sunday

കളഞ്ഞുകിട്ടിയ പണം തിരികെ ഏൽപ്പിച്ച് വിദ്യാർഥികൾ മാതൃകയായി

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

കളഞ്ഞുകിട്ടയ പണം വിദ്യാർഥികളായ തൻഹ, ഹിദാമോൾ, ഷിഫാന എന്നിവർ ആർഡിഒയെ ഏൽപ്പിക്കുന്നു

 ഇടുക്കി

കലക്ടറേറ്റ് കോമ്പൗണ്ടിൽ നിന്നും കളഞ്ഞുകിട്ടിയ പണം ആർഡിഒയെ ഏൽപ്പിച്ച് വിദ്യാർഥികൾ മാതൃകയായി. അറക്കുളം സ്വദേശികളായ തൻഹ ജമാലുദ്ദീൻ, സി എച്ച‌് ഹിദാമോൾ, ഷിഫാന സുധീർ എന്നിവർക്കാണ് കലക്ടറേറ്റ‌് പരിസരത്ത‌് പൂന്തോട്ടത്തിന് സമീപംവച്ച് 500ന്റെ  മൂന്നുനോട്ടുകൾ  കളഞ്ഞുകിട്ടിയത്.  കുട്ടികൾ ഇക്കാര്യം ബന്ധുക്കളോട് പറയുകയും ആർഡിഒയെ പണം ഏൽപ്പിക്കാമെന്ന‌്  തീരുമാനിക്കുകയും ചെയ്തു. 
        തൻഹ കോളപ്ര ജിഎച്ച്എസിൽ ആറാം ക്ലാസിലും ഹിദാമോളും ഷിഫാനയും അറക്കുളം സെന്റ്‌ മേരീസ് സ്‌കൂളിൽ പത്തിലും ഒമ്പതിലും പഠിക്കുന്നു. വിദ്യാർഥികളെ അഭിനന്ദിച്ച ആർഡിഒ തുടർ നടപടികൾക്കായി പണം കലക്ടറേറ്റ‌് എച്ച്എസിനെ ഏൽപ്പിക്കുകയും ചെയ്തു.  
പ്രധാന വാർത്തകൾ
Top