19 September Wednesday
മുട്ടം എൻജി. കോളേജിലെ ആക്രമണം

എസ‌്എഫ‌്ഐ പ്രക്ഷോഭത്തിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018
മൂലമറ്റം 
മുട്ടം എൻജിനിയറിങ‌് കോളേജിലെ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലുകളിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ   പ്രതികളെ അറസ്റ്റ‌് ചെയ്യാത്തതിൽ എസ്എഫ്ഐ പ്രക്ഷോഭത്തിലേക്ക്. കഞ്ചാവ‌് മാഫിയയുടെ ആക്രമണത്തിൽ  എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഉൾപ്പെടെ നാല‌് കുട്ടികൾ ആശുപത്രിയിലായി. നിരവധി വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോളേജ് ഹോസ്റ്റൽ അടിച്ചുതകർത്തു. ലക്ഷക്കണക്കിന് രൂപയുടെ പഠനോപകരണങ്ങൾ മോഷ്ടിച്ചുകൊണ്ട് പോവുകയും ചെയ‌്തു.  മുട്ടം കോളേജ് സമീപമുള്ള ജമിനി, സാന്ദ്ര ഹോസ്റ്റിലുകളിലാണ് കയറിയാണ‌് ആക്രമം നടത്തിയത‌്.
   ബൈക്കുകളും ഹോസ്റ്റലുകളുടെ വാതിലുകളും ജനലുകളും കട്ടിലുകളും തല്ലിത്തകർത്തു.  ലാപ്ടോപ്പുകൾ എടുത്തുകൊണ്ട‌് പോവുകയും ചെയ്തു. മുട്ടത്ത് സ്കൂൾ﹣ കോളേജുകൾ കേന്ദ്രീകരിച്ച കഞ്ചാവ് മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരാണ് ഇതിന് പിന്നിൽ. കഞ്ചാവ് മയക്കുമരുന്ന് മാഫിയക്കെതിരെ പൊലീസ‌് ശക്തമായ നിലപാട് സ്വീകരിക്കാത്തതാണ് ആക്രമണത്തി‌ന‌് പ്രചോദനം. ആക്രമികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
പ്രധാന വാർത്തകൾ
Top