21 September Friday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സമാഹരണം നാട്‌ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 

നെടുങ്കണ്ടം
സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതിയെ അതിജീവിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന‌് സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ‌്ച തുടക്കമായി. നെടുങ്കണ്ടത്ത‌് ഏരിയ കമ്മിറ്റിയുടെ കീഴിൽ ൽ വിവിധ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള സംഭാവനകൾ സ്വീകരിച്ച് മന്ത്രി എം എം മണി ഉദ‌്ഘാടനം ചെയ്തു. 
   പാർടി ജില്ലാ സെക്രട്ടറിയറ്റം​ഗം പി എൻ വിജയൻ, ജില്ലാ കമ്മിറ്റിയം​ഗങ്ങളായ എൻ കെ ​ഗോപിനാഥൻ, പി എം എം ബഷീർ, ഏരിയ സെക്രട്ടറി ടി എം ജോൺ, ടി വി ശശി, എം എ സിറാജുദ്ദീൻ, കെ എം ശശിധരൻ, വി പി ശങ്കരക്കുറുപ്പ് എന്നിവർ സന്നിഹിതരായി.  ഏരിയ കമ്മിറ്റി അം​ഗങ്ങളുടെ വിഹിതം ഉൾപ്പടെ 5,73,500 രൂപയാണ് ഫണ്ട് സമാഹരണത്തിന്റെ ആദ്യ ദിവസം മന്ത്രി എം എം മണി ഏറ്റുവാങ്ങിയത്.
 സിപിഐ എം ഏലപ്പാറ ഏരിയായിൽ വീടുകളിലും സ്ഥാപനങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തുക സമാഹരിക്കും. ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ടി ബിനു, നിശാന്ത് വി ചന്ദ്രൻ, ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ ഫണ്ട് സ്വരൂപണത്തിന‌് നേതൃത്വം നൽകും.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top