18 November Sunday

ഉരുൾപൊട്ടലിൽ വീടുതകർന്ന കുടുംബം ക്ലബ്ബിൽ അഭയംതേടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 

വെള്ളത്തൂവൽ
ഉരുൾപൊട്ടൽ തകർത്തെറിഞ്ഞത‌് ഷാജിയുടെ സ്വപ‌്നങ്ങൾ. 600 മീറ്റർ ഉയരത്തിൽനിന്ന്‌ ഉരുൾപൊട്ടി വന്ന്‌ വീട്‌ തകരുകയായിരുന്നു. വെള്ളത്തൂവൽ പൂത്തലനിര‌‌പ്പിൽ ഇരുമ്പുകുത്തിയിൽ ഷാജിയുടെ കുടുംബത്തിനാണ്‌ ഈ ദുർഗതി. തലേദിവസം തന്നെ കുടുംബത്തെയും കൊണ്ട്‌ മറ്റൊരു വീട്ടിൽ അഭയം പ്രാപിച്ചതിനാൽ ജീവനുകൾ തിരിച്ചുകിട്ടി. 
    വീടും കൃഷിയിടവും കന്നുകാലികളും നഷ്ടപ്പെട്ട ഷാജിയും കുടുംബവും പൂത്തലനിരപ്പിലെ ക്ലബ്ബിലാണ്‌ ഇപ്പോൾ താമസിക്കുന്നത്‌. ഏറെകാലം കുടിലിൽ താമസിച്ചശേഷം മിച്ചം പിടിച്ചും വായ്‌പയെടുത്തും നിർമിച്ച കെട്ടിടത്തിലേക്ക്‌ താമസം കഴിഞ്ഞിട്ട്‌ ഏതാനും നാളുകൾ മാത്രമേ ആയിരുന്നുള്ളൂ. തിമിർത്ത്‌ പെയ്‌ത മഴയിലും മലവെള്ളപ്പാച്ചിലിലും ഒരു നിമിക്ഷംകൊണ്ട‌് എല്ലാം തകർന്നടിഞ്ഞു.
 
പ്രധാന വാർത്തകൾ
Top