17 November Saturday
പൊലീസ് കബഡി ചാമ്പ്യൻഷിപ്പ‌്

കേന്ദ്ര സർക്കാർ കായികമേഖലയെ അവഗണിക്കുന്നു‐ മന്ത്രി ‌എം എം മണി

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

സംസ്ഥാന പൊലീസ‌് അസോസിയേഷൻ കബഡി ചാമ്പ്യൻഷിപ്പ് മന്ത്രി എം എം മണി ഉദ്ഘടനം ചെയുന്നു

 

 
 
അണക്കര  
കായിക മേഖലയുടെ വളർച്ചയ‌്ക്കായി സ്വാതന്ത്ര്യാനന്തരം എഴുപത് വർഷം കഴിഞ്ഞിട്ടും കേന്ദ്രസർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന‌് മന്ത്രി എം എം മണി പറഞ്ഞു.
൪൬‐ാമത്‌ സംസ്ഥാന പൊലീസ‌് അസോസിയേഷൻ കബഡി ചാമ്പ്യൻഷിപ്പ് അണക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സാർവദേശീയ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് ഏത്താൻ കഴിഞ്ഞിട്ടില്ല. ലോകത്ത് പുതുതായി സ്വാതന്ത്ര്യം പ്രാപിച്ച ചെറിയ രാജ്യങ്ങളും ചെറിയ ദ്വീപുകൾപോലും മത്സരങ്ങളിൽ സ്വർണ മെഡലുകൾ വാരിക്കൂട്ടുമ്പോൾ ഇന്ത്യയുടെ സംഭാവന ശൂന്യമാണ്. എന്നാൽ, ഇന്ത്യക്ക് കായികരംഗത്തെ സംഭാവന ക്രിക്കറ്റ‌് പോലെ ചില മേഖലകളിൽ ചുരുങ്ങുന്നതായും മന്ത്രി പറഞ്ഞു. ചക്കുപള്ളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയമ്മ കൃഷ്ണൻകുട്ടി അധ്യക്ഷയായി. ജില്ലാ പൊലീസ‌് മേധാവി കെ ബി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികൾ, എസ‌്പിസി, എൻസിസി, പൊലീസ‌് ടീം, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള മാർച്ച് പാസ്റ്റോടെ ചാമ്പ്യൻഷിപ്പിന് തുടക്കമായി. ആദ്യമത്സരം കോഴിക്കോട്‐ ആലപ്പുഴ എന്നിവർ തമ്മിലായിരുന്നു. കോഴിക്കോട‌് ജേതാക്കളായി. രാത്രി വൈകി മത്സരങ്ങൾ സമാപിക്കും. ഞായറാഴ‌്ച വനിതാ കബഡി പ്രദർശന മത്സരവും സംഘടിപ്പിക്കും. സമാപന സമ്മേളനം ജോയ‌്സ‌് ജോർജ് എംപി ഉദ്ഘാടനം ചെയ്യും.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top