15 November Thursday

അർഹരായ എല്ലാവർക്കും നഷ്ടപരിഹാരം: മന്ത്രി ഇ ചന്ദ്രശേഖരൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
ഇടുക്കി
പ്രകൃതിക്ഷോഭത്തിൽ യാതന അനുഭവിക്കുന്ന എല്ലാവർക്കും അർഹമായ നഷ്ടപരിഹാരം വേഗത്തിൽ നൽകുമെന്നും അർഹരായ ഒരാൾപോലും ഒഴിവാക്കപ്പെടുന്ന സ്ഥിതി ഉണ്ടാകില്ലെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. 
    കാലവർഷക്കെടുതി സംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. യാന്ത്രികമായി കണക്കെടുത്തല്ല, യഥാർഥ നഷ്ടം വിലയിരുത്തിവേണം റിപ്പോർട്ട് തയ്യാറാക്കാനെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. അനർഹരെ ഒഴിവാക്കുന്നതുപോലെ തന്നെ അർഹരായ ആരും ഒഴിവാക്കപ്പെട്ടിട്ടില്ല എന്നും ഉറപ്പാക്കണം. 
    10,000 രൂപയുടെ അടിയന്തര സാമ്പത്തിക സഹായം എത്രയും പെട്ടെന്ന് ഗുണഭോക്താക്കളുടെ അക്കൗണ്ടിലൂടെ നൽകണം. അർഹമായ നഷ്ടപരിഹാരം വളരെ വേഗത്തിൽ ഗുണഭോക്താക്കൾക്ക് നൽകാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
Top