17 December Monday
മുല്ലപ്പെരിയാർ അണക്കെട്ട്‌

സാധ്യതാപഠനത്തിന്‌ അനുമതി ലഭിച്ചത‌് എൽഡിഎഫിന്റെ നിരന്തര ഇടപെടലിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 27, 2018

 കുമളി

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള സാധ്യതാ പഠനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത‌് എൽഡിഎഫ‌് സർക്കാരുകളുടെ നിരന്തര ഇടപെടലിലൂടെ. മുമ്പ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ സാധ്യതാ പഠനം ആരംഭിച്ചെങ്കിലും തമിഴ്നാട് കോടതിയിൽ പോയി തടയുകയായിരുന്നു. 
2001‐06 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് തിരിച്ചടി നേരിട്ടിരുന്നു. 2006ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതോടെയാണ് പുതിയ അണക്കെട്ട് എന്ന നിർദേശം മുന്നോട്ടുവച്ചത്. അഞ്ചു വർഷത്തിനിടെ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനായി. ആദ്യ ബജറ്റിൽ തന്നെ പുതിയ അണക്കെട്ടിനുള്ള സാധ്യതാ പഠനത്തിന് ഒരു കോടി രൂപ അനുവദിച്ചു.
    ജലനിരപ്പ് 136 അടിയിൽ നിജപ്പെടുത്താൻ എൽഡിഎഫ് സർക്കാരിന്റെ നടപടികൾ ഇടയാക്കി. പുതിയ അണക്കെട്ടിന്റെ പ്രാഥമിക പഠനങ്ങൾക്കായി 2007 നവംബർ 19 ന് കുമളിയിൽ മുല്ലപ്പെരിയാർ ന്യൂഡാം ഇൻവെസ്റ്റിഗേഷൻ സബ് ഡിവിഷൻ ഓഫീസ് തുറന്നു. പുതിയ അണക്കെട്ട് നിർമാണത്തിനുള്ള സാധ്യതാ പഠനത്തിനായി ജലസേചന വകുപ്പിന്റെ കീഴിലുള്ള ഇറിഗേഷൻ ഡിസൈൻ ആൻഡ‌് റിസർച്ച് ബോർഡി(ഐഡിആർബി)നെ ചുമതലപ്പെടുത്തുകയുംചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പുതിയ അണക്കെട്ട് നിർമാണത്തിനായി മുല്ലപ്പെരിയാർ അണക്കെട്ട് മുതൽ ഇടുക്കി അണക്കെട്ട് വരെയുള്ള പ്രദേശത്ത് നദീ സർവേ നടത്തി. പുതിയ അണക്കെട്ട് നിർമിക്കുന്ന സ്ഥലത്ത് പാറയുടെ ഉറപ്പ് പരിശോധനയുടെ ഭാഗമായി അമ്പതോളം ഭാഗത്തുനിന്നും പാറ തുരന്ന് സാമ്പിളുകൾ ശേഖരിച്ചു. വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടിയും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നു. 
 
പ്രധാന വാർത്തകൾ
Top