15 November Thursday

മൂന്നാറിൽ ശുചീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018
മൂന്നാർ
സിപിഐ എമ്മിന്റെ നേതൃത്വത്തിൽ മൂന്നാറിൽ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. ശക്തമായ മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽനിന്നും ഒഴുകിയെത്തി മുതിര പുഴയാറിന്റെ തീരത്ത് അടിഞ്ഞുകിടന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പ്രവർത്തകർ നീക്കം ചെയ്തു. 
     മുതിര പുഴയാറിന്റെ ഒഴുക്കിന് തടസ്സമായി ടൗണിലുള്ള ചർച്ചിൽ പാലത്തിൽ കുറുകെ കിടന്നിരുന്ന വൻ മരം മണിക്കൂറുകളുടെ പരിശ്രമത്തിനുശേഷം മുറിച്ചുനീക്കി നീരൊഴുക്ക് സുഗമമാക്കി. തുടർന്ന് ടൗൺ പരിസരങ്ങളിൽ റോഡരുകിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങൾ, എരിയ കമ്മിറ്റിയംഗങ്ങൾ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മൂന്നാർ എൻവൈറോൺമെന്റ് വൈൽഡ് ലൈഫ് സൊസൈറ്റി പ്രവർത്തകർ, ഡിവൈഎഫ്ഐ ജില്ലാ‐ബ്ലോക്ക് പ്രവർത്തകർ, എസ്എഫ്ഐ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.
പ്രധാന വാർത്തകൾ
Top