19 September Wednesday

മൂന്നാർ ഗസ്റ്റ‌് ഹൗസ‌് പുതിയ മന്ദിരം നവംബറിൽ പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018
 
ഇടുക്കി
മൂന്നാർ ഗസ്റ്റ് ഹൗസ് പുതിയ മന്ദിരത്തിന്റെ നിർമാണ ജോലികൾ അടിയന്തരമായി പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കാൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർമാണ ഏജൻസികളോടും ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചു. നവംബർ 15നകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാമെന്ന് മൂന്നാർ ഗസ്റ്റ‌് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ നിർമാണ ഏജൻസിയായ ഹാബിറ്റാറ്റ് ഉറപ്പ് നൽകി. 
   നിർമാണത്തിനുള്ള ആസൂത്രണവും രൂപരേഖയും പൂർത്തിയായ കെട്ടിടത്തിൽ നിലവിൽ ഒമ്പത് മുറികൾക്കാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇത് 27 മുറികളായി വർധിപ്പിക്കുന്ന വിധത്തിൽ മുകൾ നിലകളിൽ നിർമാണം ക്രമീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. യോഗത്തിൽ എസ് രാജേന്ദ്രൻ എംഎൽഎ, ടൂറിസം ഡയറക്ടർ പി ബാലകിരൺ, കലക്ടർ കെ ജീവൻബാബു, ടൂറിസം അസിസ്റ്റന്റ‌് ഡയറക്ടർ മൃൺമയി ജോഷി, ജോയിന്റ് ഡയറക്ടർ കെ പി നന്ദകുമാർ, ഡെപ്യൂട്ടി ഡയറക്ടർ കെ എസ‌് ഷൈൻ, ഡിടിപിസി സെക്രട്ടറി ജയൻ പി വിജയൻ എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
Top