17 November Saturday

ഇനി പ്രതീക്ഷ ബെയ‌്‌ലി പാലം; കരകയറാനൊരുങ്ങി മൂന്നാർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

    

മൂന്നാർ 
വിനോദ സഞ്ചാരികളെ കാത്ത് മൂന്നാർ. പ്രളയക്കെടുതിക്കുശേഷം സാധാരണ നിലയിലേക്ക് ചുവടുവയ്ക്കുന്ന വിനോദ സഞ്ചാര മേഖലയായ മൂന്നാറിൽ ടൂറിസ്റ്റുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാര സമൂഹം. ബെയ‌്‌ലി പാലവും മറ്റ‌ു പുനർനിർമിതികളുമാണ‌് ഇനി പ്രതീക്ഷ.   ഓണക്കാലത്തെ വരവേൽക്കാൻ എല്ലാ തയ്യാറെടുപ്പുകളുമായി സഞ്ചാരികളെകാത്ത‌് റിസോർട്ടുകൾ, കോട്ടേജുകൾ, ഹോം സ്‌റ്റേകൾ എന്നിവ മോടിപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കിടെയാണ‌് അപ്രതീക്ഷിതമായി നാടിനെയാകെ നടുക്കി പ്രളയം ഉണ്ടായത്. 
 ചിലർ കരാർ അടിസ്ഥാനത്തിലും കോട്ടേജുകൾ ഏറ്റെടുത്ത് തുടങ്ങാനിരിക്കുകയായിരുന്നു. ഇവരുടെ പ്രതീക്ഷകൾക്കും മങ്ങലേറ്റ അവസ്ഥ.  നീലക്കുറിഞ്ഞി സീസണും ഓണക്കാലവും മൂന്നാറിലെ കച്ചവടക്കാരിലും റിസോർട്ട് ഉൾപ്പെടെയുള്ളവരിലും വൻ പ്രതീക്ഷ ഉണ്ടാക്കിയിരുന്നു.
എന്നാൽ, പേമാരി ഒഴിഞ്ഞിട്ടും ഇവരുടെ ആശങ്കയ്ക്ക് അറുതി വന്നിട്ടില്ല. മൂന്നാറിലേക്കുള്ള റോഡുകളെല്ലാം തകർന്നതാണ് ഇതിനുകാരണം. പ്രധാന പാതകളായ മൂന്നാർ﹣ ഉദുമല, കൊച്ചി﹣ മധുര ദേശീയപാത എന്നിവിടങ്ങളിലെല്ലാം നിരവധി സ്ഥലങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. മൂന്നാർ﹣ ഉദുമല റോഡിൽ പെരിയവരെ പാലം തകർന്നതോടെ നിരവധി എസ്റ്റേറ്റുകളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. നീലക്കുറിഞ്ഞി പൂക്കുന്ന രാജമലയിലേക്ക് പോകുന്നതും ഈ പാലം കടന്നാണ്. കുറിഞ്ഞി സീസണിനു മുമ്പായി പാലം നിർമിച്ചില്ലെങ്കിൽ എത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികൾ നിരാശരായി മടങ്ങേണ്ടി വരും. പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നതിനാൽ പാലത്തിന് ചരിവ് സംഭവിച്ചിട്ടുണ്ട്. സൈന്യത്തിന്റെ സേവനം പ്രയോജനപ്പെടുത്തി ബെ‌യ‌്‌ലി പാലം നിർമിക്കുമെന്ന സൂചനയുണ്ട്. 
 
    
 
പ്രധാന വാർത്തകൾ
Top