10 December Monday

സിപിഐ എം നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ ഗൃഹപ്രവേശനം

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018
 
വണ്ടിപ്പെരിയാർ
വണ്ടിപ്പെരിയാറിൽ പ്രളയത്തിൽ തകർന്ന വീടുകൾക്ക് പകരമായി സിപിഐ എം, എൻജിഒ യൂണിയൻ നേതൃത്വത്തിൽ നിർമിച്ച താൽക്കാലിക വീടുകളുടെ ഗൃഹപ്രവേശനം നടന്നു. 
വീടുകൾ ലഭിച്ച ഗുണഭോക്താക്കളായ കുടുംബങ്ങളിലെ ഗൃഹനാഥന്മാർ വീടുകളുടെ പ്രവേശനം നിർവഹിച്ചു. ഞായറാഴ്ച രാവിലെ പത്തിനായിരുന്നു പ്രവേശന പരിപാടികൾ നടന്നത്. കഴിഞ്ഞമാസം മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്ന‌് പെരിയാർ തീരങ്ങളിൽ വ്യാപകമായി വീടുകൾ തകർന്നിരുന്നു. 
        സിപിഐ എം പെരിയാർ ലോക്കൽ കമ്മിറ്റിയുടേയും എൻജിഒ യൂണിയൻ കുമളി, പീരുമേട് ഏരിയ കമ്മിറ്റികളുടേയും നേതൃത്വത്തിലാണ് അഞ്ച് കുടുംബങ്ങൾക്ക്് കടശിക്കാട് ആറ്റോരത്ത് വീടുകൾ നിർമിച്ചുനൽകിയത്.
    ഗൃഹപ്രവേശന ചടങ്ങിൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, സിപിഐ എം പീരുമേട് ഏരിയ സെക്രട്ടറി ജി വിജയാനന്ദ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ, കുമളി ഏരിയ സെക്രട്ടറി മാടസ്വാമി, പിടിടി യൂണിയൻ ജനറൽ സെക്രട്ടറി എം തങ്കദുര, സിപിഐ എം പെരിയാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ഡി അജിത്ത്, എസ് രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ സെൽവത്തായി, വാസുദേവൻ എന്നിവർ പങ്കെടുത്തു.
 
 
 
പ്രധാന വാർത്തകൾ
Top