18 November Sunday
വട്ടവട നിവാസികൾ ഒന്നിച്ചു

അഭിമന്യുവിന്റെ കുടുംബത്തിന‌് സ‌്നേഹവീട‌് നിർമാണത്തിന‌് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

കൊട്ടക്കൊമ്പൂരിലെ പൊതുസമ്മേളന വേദിയിലേക്ക്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എത്തുന്നു

 

 
മൂന്നാർ
എറണാകുളം മഹാരാജാസ് കോളേജിൽ എസ്ഡിപിഐ‐ ക്യാമ്പസ് ഫ്രണ്ട് കാപാലികർ അരുംകൊല ചെയ്ത അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. നൂറുകണക്കിന‌് വട്ടവട നിവാസികളുടെയും പാർടി നേതാക്കളുടെയും സാന്നിധ്യത്തിൽ നിർമിച്ചു നൽകുന്ന വീടിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൊട്ടക്കൊമ്പൂരിനും കോവിലൂരിനും ഇടയിലുള്ള റോഡരികിൽ നിർമിക്കുന്ന അഭിമന്യുവിന്റെ സ്വപ്നമായ വീടിന് തറക്കല്ലിട്ടു. 
 സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. അഭിമന്യുവിന്റെ പിതാവ് മനോഹരനും സ്ഥലത്തെത്തി. സിപിഐ എം ഏറ്റെടുത്ത അഭിമന്യുവിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന ദൗത്യത്തിന്റെ ആദ്യ ചുവട് വെപ്പായിരുന്നു കൊട്ടക്കൊമ്പൂരിൽ അരങ്ങേറിയത്. ആധുനിക സൗകര്യങ്ങളോടു കൂടി 1425 ചതുരശ്ര അടിയിൽ പണിയാൻ ഉദേശിക്കുന്ന വീടിന്റെ നിർമാണം ആറ് മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കൊട്ടക്കൊമ്പൂരിൽ വിലയ്ക്കുവാങ്ങിയ പത്ത് സെന്റ് സ്ഥലത്ത് വീടിന്റെ തറക്കല്ലിടീൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. കൊട്ടക്കൊമ്പൂരിലെ അഭിമന്യുവിന്റെ വീട്ടിലെത്തി അച്ഛൻ മനോഹരൻ, അമ്മ ഭൂപതി, അഭിമന്യുവിന്റെ സഹോദരങ്ങൾ എന്നിവരെ കണ്ട് ആശ്വസിപ്പിച്ച ശേഷം വീടിനു സമീപം സംഘടിപ്പിച്ച പൊതുയോഗം കോടിയേരി ഉദ്ഘാടനം ചെയ‌്തു. പൊതുയോഗത്തിൽ എസ് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷനായി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top