24 October Wednesday

പ്രതിഷേധം ഉയരണം: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018

 

തൊടുപുഴ
സിപിഐ എം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസ് എസ്ഡിപിഐ സംഘം ആക്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് മന്ത്രി എം എം മണി അഭ്യർഥിച്ചു. ഒരു പ്രകോപനവുമില്ലാതെ വെള്ളിയാഴ്ച പുലർച്ചെയാണ് ഒരുസംഘം അക്രമികളെത്തി ഓഫീസ് അടിച്ചു തകർത്തത്.
   ആക്രമണത്തിനിരയായ ഓഫീസ് സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ സമാധാനാന്തരീക്ഷം തകർക്കാൻ എസ്ഡിപിഐക്കാർ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഇതും. എസ്ഡിപിഐ നേതൃത്വം തന്നെയാണ് ഇത്തരം സംഭവങ്ങൾക്ക‌് പിന്നിൽ. അക്രമി സംഘത്തിലെ മുഴുവൻ പേരെയും അറസ്റ്റ് ചെയ്ത് നിയമത്തിന‌് മുന്നിൽ കൊണ്ടുവരും. നാട്ടിൽ അരാജകത്വം വിതയ്ക്കുന്ന ഇത്തരം ഛിദ്രശക്തികളെ ഒറ്റപ്പെടുത്താൻ പൊതുസമൂഹം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top