24 September Monday

ഇതുവരെ ഇടുക്കിയിൽ 53 മരണം; 11 പേരെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

 ഇടുക്കി

ആഴ‌്ചകളായി മലനാട്ടിൽ തിമിർത്തുപെയ‌്ത പേമാരിയിലും കെടുതികളിലും മരിച്ചത‌് 53 പേർ. 11 പേരെ ഇനി കണ്ടെത്താനുണ്ട‌്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ‌, മലവെള്ളപ്പാച്ചിൽ എന്നിവയ‌്ക്കുപുറമെ ദുരിതാശ്വാസ ക്യാമ്പിലുമായാണ‌് ഇത്രയും മരണം. ഉരുൾപൊട്ടലിനെ തുടർന്ന‌് 11 പേരെ കാണാതായിട്ടുമുണ്ട‌്. വെള്ളത്തൂവൽ എസ‌് വളവ‌്, ഉപ്പുതോട‌്, മുരിക്കാശേരി രാജപുരം എന്നിവിടങ്ങളിലുൾപ്പെടെ ഉണ്ടായ വലിയ ഉരുൾപൊട്ടലിലാണ‌് പലരെയും കാണായിരിക്കുന്നത‌്. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ ദിവസം രണ്ടുപേർ മരിച്ചു. പെരുവന്താനത്ത‌് തെക്കേമല ചെരുവിൽ ജെസി(47), തട്ടക്കുഴ ദുരിതാശ്വാസ ക്യാമ്പിലെ ഉടുമ്പന്നൂർ ചെപ്പുകുളം ദേവസ്യ വർക്കി(67)‌ എന്നിവരാണ‌് മരിച്ചത‌്. ഗതാഗത തടസ്സംമൂലം പല മേഖലകളിലും രക്ഷാപ്രവർത്തകർക്കും എത്താനാവുന്നില്ല. പരിക്കേറ്റ 51‌  പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട‌്. കാലവർഷക്കെടുതികളിൽ ജില്ലയിലാകെ 186 വീടുകൾ പൂർണമായും 1611 വീടുകൾ ഭാഗികമായും നശിച്ചിട്ടുണ്ട‌്. 3840 ഹെക്ടറിലെ കൃഷി അപ്പാടെ നശിച്ചു. 12 കന്നുകാലികളും ചത്തു.
 
 
പ്രധാന വാർത്തകൾ
Top