25 September Tuesday

ഓണക്കാലത്ത് 2000 പച്ചക്കറി ചന്തകൾ‐ മന്ത്രി വി എസ് സുനിൽകുമാർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018

വട്ടവടയിൽ വിളവെടുത്ത പച്ചക്കറികൾ മന്ത്രി വി എസ് സുനില്‍കുമാര്‍ സന്ദര്‍ശിക്കുന്നു

 

 ഇടുക്കി
ഓണത്തോടനുബന്ധിച്ച് 2000 പച്ചക്കറി ചന്തകൾ തുറക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. മൂന്നാറിൽ കൊട്ടക്കാമ്പൂരിൽ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സംസ‌ാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവർഷം 1500 പച്ചക്കറി ചന്തകളാണ് കൃഷിവകുപ്പും ഹോർട്ടികോർപ്പും വിഎഫ്പിസികെയും ചേർന്ന് തുറന്നത്. മൂന്നാർ മേഖലയിൽനിന്നും കൂടുതൽ പച്ചക്കറി സംഭരിക്കും. മൂന്നാറിലെ ശീതകാല തോട്ടങ്ങളിൽനിന്നും 5000 മെട്രിക് ടൺ പച്ചക്കറി ഉൽപാദനമാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ സംഭരിക്കുന്നതിൽനിന്നും കൂടുതലായി എത്ര സംഭരിക്കാമെന്ന കാര്യം 26ലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിക്കും. ജില്ലയിലെ കർഷകർക്ക് പരമാവധി വില ലഭ്യമാക്കാൻ നടപടിയെടുക്കും. ശീതകാല പച്ചക്കറികളുടെ അളവ് കണക്കാക്കിയശേഷമേ സംസ്ഥാനത്ത് ആവശ്യമായ പച്ചക്കറി മറ്റു സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുകയുള്ളൂ. ഓണക്കാലത്ത് 34,000 മെട്രിക് ടൺ പച്ചക്കറി വേണ്ടിവരും. കുടുംബശ്രീ, സഹകരണ വകുപ്പ്, സിവിൽ സപ്ലൈസ് എന്നിവയുടെ ആഭിമുഖ്യത്തിലും പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളുണ്ടാകും.
    വട്ടവടയിലെ കർഷകർക്ക് സർക്കാരിന്റെ ഇടപെടലിലൂടെ മികച്ച വില ലഭിക്കുന്നുണ്ട്. ഉപന്നങ്ങൾ വിൽക്കുമ്പോൾ തന്നെ ഗ്രാമീൺ ബാങ്ക് ശാഖയിലൂടെ അന്നുതന്നെ വിലയുടെ 50 ശതമാനം കർഷകർക്ക‌് ലഭിക്കുന്നുണ്ട്. 23 ദിവസങ്ങൾക്കുശേഷം ബാക്കി തുകയും ലഭിക്കും. നേരത്തെ മൂന്നുമാസം കഴിഞ്ഞാണ് ലഭിച്ചിരുന്നത‌്.
ഓരോ ദിവസവും മേഖലയിൽ നിന്നും സംഭരിക്കാവുന്ന പച്ചക്കറികളുടെ വിവരം ഹോർട്ടികോർപ‌് എംഡിയേയും കൃഷി ഉൽപാദന കമീഷണറെയും മന്ത്രിയുടെ ഓഫീസിലും അറിയിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ്, കർഷക സംഘടനാ പ്രതിനിധികൾ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോർജ‌് ജോസഫ്, ദേവികുളം കൃഷി അസിസറ്റന്റ‌് ഡയറക്ടർ പി പഴനി, വട്ടവട കൃഷി ഓഫീസർ കെ മുരുകൻ എന്നിവർ പങ്കെടുത്തു. 
 
 
 
 
പ്രധാന വാർത്തകൾ
Top