Top
29
Saturday, April 2017
About UsE-Paper
ലോക്കല്‍ സെക്രട്ടറിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ച് കയറിയ സംഭവം

ദേവികുളം ആര്‍ഡി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്

Friday Apr 21, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം ദേവികുളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവികുളം ആര്‍ഡി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്

 മൂന്നാര്‍ > സിപിഐ എം ദേവികുളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവികുളം ആര്‍ഡി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പും കൂടാതെ ലോക്കല്‍ സെക്രട്ടറി ജോബി ജോണും കുടുംബവും താമസിക്കുന്ന വീടിന്റെ കോമ്പൌണ്ടിനുള്ളില്‍ അതിക്രമിച്ച് കടന്ന് സ്ഥലം അളക്കാനെത്തിയ റവന്യൂ സംഘത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. അഞ്ച് തലമുറകളായി ഇവിടെ താമസിച്ചുവരുന്ന ജോബി ജോണും കുടുംബവും കൈയേറ്റ സ്ഥലത്താണ് വീട് വച്ചിരിക്കുന്നതെന്ന് വരുത്തി തീര്‍ത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് ബോധപൂര്‍വമായ സമീപനമാണ് ദേവികുളം സബ് കലക്ടറില്‍ നിന്നും ഉണ്ടാകുന്നത്. 

 വര്‍ഷങ്ങളായി ദേവികുളം ഭാഗത്ത് കുടിയേറി ജീവിച്ചുവരുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇവര്‍ താമസിക്കുന്ന സ്ഥലത്തിന് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആരംഭിച്ച് ദിവസങ്ങള്‍ക്കകമാണ് സബ് കലക്ടര്‍ പ്രതികാര നടപടിയുമായി നീങ്ങുന്നത്. ഈ സംഭവത്തിനു ശേഷം പതിറ്റാണ്ടുകളായി കച്ചേരി സെറ്റില്‍മെന്റിലും ദേവികുളം കോളനികളിലും താമസിക്കുന്ന നൂറ്ക്കണക്കിന് ജനങ്ങള്‍ ആശങ്കയിലാണ്. സിപിഐ എം ജില്ലാ കമ്മറ്റിയംഗം എം വി ശശികുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം ആര്‍ ഈശ്വരന്‍, മൂന്നാര്‍ ഏരിയ സെക്രട്ടറി കെ കെ വിജയന്‍, പഞ്ചായത്തംഗം പി കെ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.