Top
23
Wednesday, August 2017
About UsE-Paper

വിപ്ളവനായകര്‍ക്ക് സ്മരണാഞ്ജലി

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌
എ കെ ജി-ഇ എം എസ് ദിനാചരണത്തോടനുബന്ധിച്ച് കുമളിയില്‍ നടന്ന റാലി

 ഇടുക്കി > നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിയോടെയും സമ്മേളനത്തോടെയും വിപ്ളവ നായകര്‍ക്ക് സ്മരണാഞ്ജലി.   എകെജി, ഇഎംഎസ് ദിനാചരണം ജനപങ്കളിത്തം കൊണ്ട് ശ്രദ്ധേയമായി. പാവങ്ങളുടെ പടത്തലവന്‍ എകെജിയെയും നവകേരള ശില്‍പി ഇഎംഎസിനെയും ഏലപ്പാറ, കുമളി, കട്ടപ്പന എന്നിവിടങ്ങളി

ല്‍ ചേര്‍ന്ന സമ്മേളനം അനുസ്മരിച്ചു. 
ഏലപ്പാറയില്‍ പ്രകടനവും വര്‍ഗീയ വിരുദ്ധ ജനകീയ സദസും സംഘടിപ്പിച്ചു.  ദിനാചരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം കെ റ്റി ബിനു അധ്യക്ഷനായി. വളകോട്, പശുപ്പാറ, ഉപ്പുതറ,ചെമ്മണ്ണ്, ഏലപ്പാറ, പെരുവന്താനം, കണയങ്കവയല്‍, മുണ്ടക്കയം ഈസ്റ്റ്, ഏന്തയാര്‍, കൊക്കയാര്‍ എന്നിവിടങ്ങളില്‍ നിന്നും ബഹുജനങ്ങളും പ്രവര്‍ത്തകരും പങ്കെടുത്തു. ഏരിയ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്നും പ്രകടനം ടൌണില്‍ പ്രയാണം നടത്തി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, സിപിഐ എം ഏലപ്പാറ ഏരിയ സെക്രട്ടറി എം ജെ വാവച്ചന്‍,  ആന്റപ്പന്‍ ജേക്കബ്, എന്നിവര്‍ സംസാരിച്ചു. കെ പി വിജയന്‍ സ്വാഗതം പറഞ്ഞു.
കട്ടപ്പനയില്‍ ഇടുക്കി കവലയില്‍നിന്നാരംഭിച്ച റാലി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. അനുസ്മരണ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയംഗം എന്‍ ശിവരാജന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി വി ആര്‍ സജി സ്വാഗതം പറഞ്ഞു. ലോക്കല്‍ സെക്രട്ടറിമാരും ഏരിയ കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു.
രാജകുമാരിയിലും 
അടിമാലിയിലും ഇന്ന്
രാജാക്കാട് > ഇഎംഎസ്, എകെജി ദിനാചരണം ചൊവ്വാഴ്ച  പ്രകടനം പൊതുസമ്മേളനം എന്നിവയോടെ രാജകുമാരിയില്‍ നടക്കും. പകല്‍ രണ്ടിന് അനുസ്മരണ സമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍,  വി എന്‍ മോഹന്‍  എന്നിവര്‍ സംസാരിക്കും.  പരിപാടി വിജയിപ്പിക്കാന്‍ ഏരിയ സെക്രട്ടറി  എം എന്‍ ഹരിക്കുട്ടന്‍ അഭ്യാര്‍ഥിച്ചു. അടിമാലിയില്‍ വര്‍ഗീയ വിരുദ്ധ ജനകീയ കൂട്ടായ്മ  നടക്കും. പകല്‍ പതിനൊന്നിന് പഴയ പഞ്ചായത്ത് ജംഗ്ഷനില്‍ ചേരുന്ന  കൂട്ടായ്മ മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ , സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി എന്നിവര്‍ പങ്കെടുക്കും 

Related News

കൂടുതൽ വാർത്തകൾ »