Top
21
Wednesday, February 2018
About UsE-Paper

സെന്‍ട്രല്‍ കേരള സഹോദയ സിബിഎസ്ഇ കലോത്സവം നാളെ തൊടുപുഴയില്‍

Friday Oct 20, 2017
വെബ് ഡെസ്‌ക്‌

 തൊടുപുഴ > ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സിബിഎസ്സി സ്കൂളുകള്‍ ഉള്‍പ്പെട്ട സെന്‍ട്രല്‍ കേരള സഹോദയ സിബിഎസ്ഇ കലോത്സവം കാറ്റഗറി മൂന്ന് എച്ച്എസ് വിഭാഗം സ്റ്റേജ് മത്സരങ്ങള്‍ ശനിയാഴ്ച തൊടുപുഴ ജയ്റാണി പബ്ളിക് സ്കൂളില്‍ നടത്തും. സെന്‍ട്രല്‍ കേരളയിലെ മൂന്ന് ജില്ലകളിലെ 109 സ്കൂളുകളില്‍നിന്ന് 1500ലധികം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. മത്സരത്തിനായി 16 വേദികളാണ് ഒരുക്കിയിട്ടുള്ളത്. മത്സരഫലങ്ങള്‍ തല്‍സമയം കലോത്സവ വെബ് സൈറ്റില്‍ ലഭ്യമാക്കും. 

 രാവിലെ എട്ടിന് മത്സരങ്ങള്‍ ആരംഭിക്കുമെന്നും നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസയും പബ്ളിസിറ്റി കണ്‍വീനര്‍ സോജന്‍ തെള്ളിയാങ്കലും അറിയിച്ചു.