21 August Tuesday
അനധികൃതമായി പണപിരിവ്‌

തൃശൂർ സ്വദേശിനിക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018

 

 
 
ചെറുതോണി
തൃശൂർ അയ്യന്തോളിലുള്ള ന്യൂ കേരള എൻആർഐ എന്ന സംഘടനയുടെ പേരിൽ  വ്യാജമായി ചമച്ച രസീതുബുക്കും രജിസ്ട്രേഷൻ ഫോമുമായി അനധികൃതമായി പണപിരിവിന് ശ്രമിച്ച തൃശൂർ സ്വദേശിനിക്ക്‌ എതിരെ പൊലീസ് കേസെടുത്തു. ഇടുക്കി ആലിൻചുവട് സ്വദേശികളായ വീട്ടമ്മമാരാണ്‌ പരാതി നൽകിയത്‌. 
     തൃശൂർ പൊരുന്നക്കോടിൽ നിന്നുള്ള  55 വയസ്സുകാരിയാണ്‌ രസീതു ബുക്കും രജിസ്ട്രേഷൻ ഫോറവുമായി ഇടുക്കിയിൽ തട്ടിപ്പിന് ശ്രമിച്ചത്. സംഘടനയുടെ ഫീൽഡ് എക്സിക്യൂട്ടീവ് എന്ന പേരിൽ എത്തിയ ഇവർ വീട്ടമ്മമാരോട് ആറുപേരുള്ള ഗ്രൂപ്പുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.  ഓരോ അംഗങ്ങളും രജിസ്ട്രേഷൻ ഫീസായി 1600  രൂപ വീതം നൽകാനും നിർദ്ദേശിച്ചു. ആധാർ കാർഡിന്റെ പകർപ്പും ഫോട്ടോയും തിരിച്ചറിയൽ രേഖകളും നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു.ഇങ്ങനെ രേഖകളും പണവും നൽകിയാൽ മൂന്നുമാസത്തിനുള്ളിൽ ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് ഒന്നരലക്ഷം രൂപ വീതം എത്തുമെന്നും ഇവർ പറഞ്ഞു. 
     എന്നാൽ സംശയംതോന്നിയ വീട്ടമ്മമാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രാഥമികാന്വേഷണം നടത്തിയപ്പോൾ തട്ടിപ്പാണെന്ന് വ്യക്തമായി. ഇവരുടെ പക്കൽ നിന്നും ലഭിച്ച രസീതുബുക്കിൽ പേരുള്ളവരുമായി  ബന്ധപ്പെട്ടപ്പോൾ പണം നൽകിയിരുന്നതായും വ്യക്തമായി. ഇത്തരത്തിൽ നിരവധിപേരെ പൊൻകുന്നം, മണ്ണാർകാട്, തൃശൂർ, ഒരളി തുടങ്ങിയ സ്ഥലങ്ങളിനിന്നെല്ലാം തട്ടിപ്പിന് വിധേയരാക്കിയെന്നും കണ്ടെത്തി. തട്ടിപ്പ്വ്യക്തമായ സാഹചര്യത്തിൽ കുറ്റക്കാരെ ഉടൻ അറസ്റ്റുചെയ്യുമെന്നും സിഐ സിബിച്ചൻ ജോസഫ് അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top