Top
27
Saturday, May 2017
About UsE-Paper

ഉജ്വല വരവേല്‍പ്പ് ഏറ്റുവാങ്ങി സിപിഐ എം ജാഥകളുടെ പര്യടനം സമാപിച്ചു

Saturday May 20, 2017
വെബ് ഡെസ്‌ക്‌
ജാഥാ ക്യാപ്ടന്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ ആനവിലാസത്ത് വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു

 ഇടുക്കി > യാഥാര്‍ഥ്യങ്ങള്‍ മറച്ചും തമസ്കരിച്ചും ഇല്ലാകഥകളും അപവാദവും പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ്-ബിജെപി-മാധ്യമ കൂട്ടുകെട്ടിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നാഹ്വാനവുമായി ഒരാഴ്ചയായി നടന്നുവന്ന സിപിഐ എം ജാഥകള്‍ സമാപിച്ചു. നൂറ് കണക്കിന് കേന്ദ്രങ്ങളില്‍നിന്നും നാനാതുറകളിലുള്ളവരുടെ ഗംഭീര സ്വീകരണം ഏറ്റുവാങ്ങിയ ജാഥ ജനമുന്നേറ്റമായി.  അധികാരമേറ്റ് ഒരുവര്‍ഷമായ കേരളത്തിലെ ജനപക്ഷ സര്‍ക്കാരിന്റെ പട്ടയ നടപടികള്‍ ഉള്‍പ്പെടെയുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചും അര്‍ഹമായ റേഷന്‍വിഹിതം വെട്ടിക്കുറച്ച കേന്ദ്രനടപടി തിരുത്തണമെന്നാവശ്യപ്പെട്ടുള്ള മൂന്ന് ജാഥകള്‍ 14 ഏരിയകളിലും പര്യടനം നടത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക,  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വെട്ടിക്കുറച്ച തൊഴില്‍ ദിനങ്ങള്‍ പുന:സ്ഥാപിക്കുക, തൊഴില്‍ സ്ഥിരത നഷ്ടപ്പെടുത്തും വിധമുള്ള സ്വകാര്യവല്‍ക്കരണ നടപടി പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ത്തി.  കൂടാതെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ വിവിധ സ്വീകരണ കേന്ദ്രങ്ങളിള്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചതും മറ്റാര്‍ക്കും കഴിയാത്ത  വേറിട്ട മാതൃകയായി. 

ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍  ക്യാപ്ടനായ ജാഥ സമാപന ദിവസമായ വെള്ളിയാഴ്ച വണ്ടന്മേട് ഏരിയയിലാണ്  പര്യടനം പൂര്‍ത്തിയാക്കിയത്.  രാവിലെ   ആനവിലാസത്തുനിന്നും ആരംഭിച്ചു. തുടര്‍ന്ന്  മേരികുളം , ചേറ്റുകുഴി ,പുറ്റടി ,  കടശ്ശിക്കടവ് , അണക്കര എട്ടാംമൈയില്‍ ,ആറാം മൈല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ എസ് മോഹനന്‍,  കെ ആര്‍ സോദരന്‍, ഏരിയ സെക്രട്ടറി പി സി തങ്കച്ചന്‍, നിഷാന്ത് വി ചന്ദ്രന്‍, ജി വിജയനന്ദ് എന്നിവര്‍  സംസാരിച്ചു.    
സെക്രട്ടറിയറ്റംഗം പി എന്‍ വിജയന്‍ ക്യാപ്ടനായ   ജാഥയ്ക്ക്് രാജാക്കാട് ഏരിയയില്‍ വമ്പിച്ച സ്വീകരണം നല്‍കി. അഞ്ചാംമൈല്‍, കബിളികണ്ടം, പാറത്തോട്, മുനിയറ ,കൊന്നത്തടി, 20 ഏക്കര്‍, ബൈസണ്‍വാലി, മുല്ലക്കാനം, രാജാക്കാട് ,എന്‍ ആര്‍ സിറ്റി, രാജകുമാരി സൌത്ത് ,കുരുവിള സിറ്റി എന്നിവിടങ്ങളിലെ സ്വികരണത്തിന് ശേഷം ഖജനാപ്പാറയില്‍ സമാപിച്ചു. ക്യാപ്ടന് പുറമെ കെ വി ശശി, എം എന്‍ മോഹനന്‍ ,ജി ഗോപകൃഷ്ണന്‍ ,വി എ കുഞ്ഞുമോന്‍ ,ഷൈലജ സുരേന്ദ്രന്‍ ,ടി എം കമലം, എം എന്‍ ഹരിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. 
 
 

Related News

കൂടുതൽ വാർത്തകൾ »