21 September Friday

പൊടിക്കുഞ്ഞുങ്ങളുമായി ജിഷ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
ഇടുക്കി
ഉപ്പുതോട്‌ ഇടശേരിപ്പടിയിൽ മലയിടിഞ്ഞുണ്ടായ ദുരന്തത്തിൽനിന്നും ജിഷയും അനൂപും പൊടിക്കുഞ്ഞുങ്ങളുമായി രക്ഷപ്പെട്ടത്‌ ഞൊടിയിടയിലായിരുന്നു. തൊട്ടടുത്തുള്ള ദുരിതാശ്വാസക്യാമ്പിലെ സേവനം കഴിഞ്ഞ്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ കിടക്കാനൊരുങ്ങുമ്പോഴാണ്‌  ഭയങ്കരശബ്ദംകേട്ടത്‌. വെള്ളപ്പാച്ചിലിൽ കന്നുകാലിക്കൂടും തകർത്തു താഴോട്ടേക്ക്‌. ആദിൽ, ആഗ്‌നൽ, നാലുവയസ്സുകാരൻ ഏബൽ എന്നിവരെയും ജിഷ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. പൈനാവ്‌ ട്രഷറിയിലെ ജീവനക്കാരൻ അനൂപ്‌ വൃദ്ധമാതാപിതാക്കളായ ഒൗസേപ്പിനെയും മേരിയേയും പുറത്തെത്തിച്ചു. അപ്പോഴേയ്‌ക്കും മലയിടിഞ്ഞുണ്ടായ അപകടത്തിൽ സമീപവാസികളായ അയ്യപ്പൻകുന്നേൽ മാത്യുവും കുടുംബവും പെട്ടിരുന്നു. പിന്നീട്‌ നോക്കുമ്പോൾ സമീപത്തുള്ള ദിവാകർ ചരളയിൽ, അപ്പച്ചൻ അരിമറ്റത്തിൽ എന്നിവരുടെ വീട് നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതായി. അയൽവാസിയും ഉപകാരിയുമായ മാത്യൂ ചേട്ടൻ ഇല്ലാ എന്നത്‌ ഇവർക്ക‌് വിശ്വസിക്കാനായിട്ടില്ല. വിരമിച്ച അങ്കണവാടി വർക്കറായ രാജമ്മയായിരുന്നു നാട്ടിലെ എല്ലാപ്രവർത്തനങ്ങൾക്കും നേതൃത്വംനൽകിയിരുന്നത്‌. വിശാലും നാട്ടിലെ എല്ലാപ്രവർത്തനങ്ങൾക്കും മുൻപന്തിയിലായിരുന്നു. ടിന്റും വിശാലും ഉപ്പുകുന്ന്‌ സെന്റ്‌ ജോസഫ്‌ സ്‌കൂൾ വിദ്യാർഥികളും ബാല്യകാലസുഹൃത്തുക്കളുമായിരുന്നു. മണ്ണിനടിയിൽ ആണ്ടുപോയ പ്രിയപ്പെട്ടവർക്കായി അവർ കാത്തിരിക്കുകയാണ്‌ തീരാവേദനയോടെ. ടിന്റ്‌ 20ന്‌ ബാഗ്‌ദാദിലേക്ക്‌ പോകാനിരിക്കുമ്പോഴാണ്‌ ദാരുണമായ സംഭവം. ദുരിതാശ്വാസ ക്യാമ്പിലുള്ള പിതാവ്‌ മാത്യൂവിനെയും എൽസിയേയും ആർക്കും ആശ്വസിപ്പിക്കാനാവുന്നില്ല. മണ്ണിനടിയിൽപെട്ടത്‌ ഒരുകുടുംബത്തിന്റെ പ്രതീക്ഷയാണ്‌ 
മണ്ണിടിച്ചിലിൽ പത്തേക്കർ സ്ഥലത്തെ റബർ, ജാതി, നൂറോളം ഏത്തവാഴ, ഗ്രാമ്പൂ എന്നിവയും പൂർണമായും നശിപ്പിച്ചു. മൊബൈൽ ഫോണുകളും ഇലക്ട്രിക്‌ ഉപകരണങ്ങളും നശിച്ചതോടെ പുറംലോകവുമായി ബന്ധവും നഷ്ടമായി.
 
 
പ്രധാന വാർത്തകൾ
Top