20 September Thursday

മസ്തിഷ്കാഘാതം ബാധിച്ച‌ വീട്ടമ്മയുടെ ചികിത്സയ്ക്ക്‌ നാട‌് കൈകോർക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018
രാജാക്കാട‌്
മസ്തിഷ്കാഘാതം വന്ന് തളർന്ന് കിടക്കുന്ന വീട്ടമ്മയ‌ുടെ ചികിത്സയ‌്ക്കായി നാട‌് കൈകോർക്കുന്നു. അടിയന്തര ശസ്ത്രക്രിയക്കായി ശാന്തൻപാറ ബിഎൽറാം കൊളത്താപ്പാറ നിഷാന്തിന്റെ ഭാര്യ നീതു(26) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത‌്. കൂലിപ്പണിക്കാരായ നിർധന കുടുംബത്തിനു 10 സെന്റ്‌ സ്ഥലവും ചെറിയൊരു വീടും മാത്രമാണുള്ളത്. ഹൃദ്‌രോഗിയായ അമ്മയും ആറും നാലും വയസ്സ്‌ പ്രായമുള്ള കുട്ടികളും അടങ്ങുന്നതാണു നിഷാന്തിന്റെ കുടുംബം. എട്ട്‌ വർഷമായി മാതാവിന്റെ ചികിത്സയും,വീട്ടുചെലവുകളും നിഷാന്ത് തോട്ടത്തിൽ പണിക്കുപോയി കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണു നടത്തിവരുന്നത്. 
     ഏപ്രിൽ 29ന‌് വീട്ടിൽ തലകറങ്ങി വീണ നീതുവിനെ അടിമാലിയിൽ ആശുപത്രിയിൽ എത്തിച്ചത‌്. തുടർന്ന‌് ആലുവ രാജഗിരി ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. വഴിക്കുവച്ച് മസ്തിഷ്കാഘാതം സംഭവിച്ച് ശരീരം പൂർണമായി തളർന്നു. ചികിത്സയെത്തുടർന്ന് നില അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അടിയന്തരമായി ഒരു ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചത‌്. നാട്ടുകാർ സഹായനിധി രൂപീകരിച്ച് സമാഹരിച്ച ഒന്നര ലക്ഷം രൂപയും പലരിൽ നിന്നും വായ‌്പയായും പലിശയ്ക്ക് വാങ്ങിയും സംഘടിപ്പിച്ച തുകയും ഉൾപ്പെടെ ഒമ്പത്‌ ലക്ഷത്തോളം രൂപ ഇതുവരെയുള്ള ചികിത്സയ‌്ക്ക‌് ചെലവായി. ശസ്ത്രക്രിയക്കും മരുന്നുകൾക്കുമായി ഇനിയും 18 ലക്ഷത്തോളം രൂപ ആവശ്യമാണ‌്. പഞ്ചായത്തംഗം ചെയർമാനും, പി എ സോജൻ കൺവീനറുമായി ചികിത്സ സഹായ നിധിരൂപീകരിച്ച്  സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചിന്നക്കനാൽ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.കഴിയുന്ന സഹായങ്ങൾ ഈ അക്കൗണ്ട് വഴിയോ,നേരിട്ടോ ചെയ്യുവാനാണു ഈ നിർധനന കുടുംബത്തിന്റെ അപേക്ഷ. എസ്ബി  അക്കൗണ്ട് നമ്പർ: 0275053000009222. ഐഎഫ്എസ്‌സി കോഡ്: ടകആഘ0000275. ഫോൺ: 9496063697.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top