16 November Friday
സ്വാഗതസംഘമായി

പികെഎസ‌് ജില്ലാ സമ്മേളനം ആഗസ്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018
മൂന്നാർ 
പട്ടികജാതി ക്ഷേമ സമിതി ജില്ലാ സമ്മേളനം ആഗസ്ത് 19, 20 തീയതികളിൽ മൂന്നാറിൽ നടക്കും. സമ്മേളനത്തിന‌് മുന്നോടിയായി സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി ഉദ്ഘാടനം ചെയ്തു. എസ് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. പികെഎസ് ജില്ലാ സെക്രട്ടറി കെ ജി സത്യൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വി ശശികുമാർ, എം ലക്ഷ്മണൻ, എ രാജേന്ദ്രൻ, ഏരിയ സെക്രട്ടറി കെ കെ വിജയൻ എന്നിവർ സംസാരിച്ചു. ആർ ഈശ്വരൻ സ്വാഗതവും എസ് സ്റ്റാലിൻ നന്ദിയും പറഞ്ഞു.
 ഭാരവാഹികൾ: എസ് രാജേന്ദ്രൻ എംഎൽഎ(ചെയർമാൻ), ആർ ഈശ്വരൻ (കൺവീനർ),  കെ കെ വിജയൻ(ട്രഷറർ), എം വി ശശികുമാർ, എം ലക്ഷ്മണൻ, കെ ആർ സോദരൻ, ബാലചന്ദ്രൻ, ജി വിജയകുമാർ(വൈസ് ചെയർമാന്മാർ) എ രാജേന്ദ്രൻ, വി ഒ ഷാജി, എസ് സ്റ്റാലിൻ, എസ് കട്ടബൊമ്മൻ(ജോയിന്റ‌് കൺവീനർ).
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top