Top
25
Sunday, June 2017
About UsE-Paper

ഹെഡ്ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍

Monday Jun 19, 2017
വെബ് ഡെസ്‌ക്‌
ഹെഡ്ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലകണ്‍വന്‍ഷന്‍ ചെറുതോണി ഇഎംഎസ് ഓഡിറ്റോറിയത്തില്‍ സിഐടിയു ജില്ലാസെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനംചെയ്യുന്നു

 ചെറുതോണി > ഇടുക്കി ഡിസ്ട്രിക്ട് ഹെഡ്ലോഡ് ആന്‍ഡ് ടിംപര്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ പ്രവര്‍ത്തകയോഗം ചേര്‍ന്നു.  ചെറുതോണി ഇഎംഎസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ എല്‍ ജോസഫ് അധ്യക്ഷനായി. 

   23ന് രാജകുമാരി വില്ലേജ് ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചിനും ധര്‍ണയ്ക്കും മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും ജില്ലാ ജാഥ വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനുമാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ജില്ലാ സെക്രട്ടറി ടി ആര്‍ സോമന്‍, എം എന്‍ ഹരിക്കുട്ടന്‍, വി ആര്‍ സജി, പി ജെ ഉലഹന്നാന്‍, കെ എന്‍ ചന്ദ്രന്‍, സുമോദ് ജോസഫ്, സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.