Top
27
Saturday, May 2017
About UsE-Paper
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം

മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

Friday May 19, 2017
വെബ് ഡെസ്‌ക്‌

 ഇടുക്കി> തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ക്ക് നടപടി ഊര്‍ജിതമാക്കാന്‍ ജില്ലാകലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ട്രേറ്റില്‍ മഴക്കാലപൂര്‍വ തയാറെടുപ്പുകള്‍ സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിലാണ്  നിര്‍ദേശം നല്‍കിയത്. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. കൃഷി, ആരോഗ്യം, ജലസേചനം, കെഎസ്്ഇബി, ഡാം സേഫ്റ്റി എന്നീ വകുപ്പുകളില്‍ നിന്നും ഓരോ ഉദ്യോഗസ്ഥരെ ഏത് സമയത്ത് ആവശ്യപ്പെട്ടാലും ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ ഹാജരാകുന്ന വിധത്തില്‍ നിയോഗിക്കണം.  എല്ലാ വകുപ്പുകളുടെ പ്രതിനിധികളെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ ഉള്‍പ്പെടുത്തും. പ്രകൃതിക്ഷോഭ സാധ്യതകള്‍ ഉള്ള വില്ലേജുകളെക്കുറിച്ച് പ്രത്യേകമായി പരിശോധിക്കും. ഈ വില്ലേജുകളില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. 

റോഡരികില്‍ വീഴാറായി അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ സ്വകാര്യ വ്യക്തികളുടെ ‘ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും മൂലം അപകടമോ നാശനഷ്ടമോ ഉണ്ടായാല്‍ നടപടി സ്വീകരിക്കും. എല്ലാ വകുപ്പുകളില്‍ നിന്നും ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. ഓരോ വകുപ്പുകളിലും ഉളള സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങളുടെ പട്ടിക തയാറാക്കി ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ സൂക്ഷിക്കണം. ഏതെങ്കിലും തരത്തിലുള്ള പ്രകൃതിക്ഷോഭം ഉണ്ടായാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കും. വാഹനങ്ങളും സുരക്ഷാ ഉപകരണങ്ങളും സജ്ജമാക്കും. എല്ലാ വകുപ്പുകളും അനുയോജ്യരായ രണ്ട് ഉദ്യോഗസ്ഥരെ അതത് വകുപ്പുകളുമായി ബന്ധപ്പെട്ട ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ളാന്‍ തയാറാക്കുന്നതിലേക്ക് നിയോഗിക്കണം.
മലവെള്ള കുത്തൊഴുക്ക് ഉണ്ടായേക്കാവുന്ന നദീതീരങ്ങളിലും (കുളിക്കടവുകള്‍) മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന മേഖലകളിലും പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്തിവയ്ക്കാന്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ നിര്‍ദേശം  നല്‍കണം. മഴ നിലക്കുന്ന മുറയ്ക്ക് മാത്രമേ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കാവൂ. ജെസിബി , ടിപ്പര്‍ പോലുള്ള വലിയ വാഹനങ്ങളും മറ്റ് ഉപകരണങ്ങളും സുരക്ഷാ പ്രവ്ത്തനങ്ങള്‍ക്കായി ലഭ്യമാക്കാന്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കണം. വര്‍ഷകാലത്ത് റോഡ് സുരക്ഷാ ഉറപ്പാക്കാനായി സ്പീഡ് ലിമിറ്റ് നിര്‍ബന്ധമായും പാലിച്ചുകൊണ്ട് വേണം വാഹനം ഓടിക്കേണ്ടത്. റോഡുകളില്‍ അടിയന്തരമായി മുന്നറിയിപ്പ് ബോര്‍ഡുകള്‍, സുരക്ഷ വേലികള്‍ നിര്‍മ്മിക്കേണ്ടതുണ്ടെങ്കില്‍ റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. 

Related News

കൂടുതൽ വാർത്തകൾ »